Loading ...

Home International

18 മാസത്തിന്​ ശേഷം ആസ്​ട്രേലിയ അതിര്‍ത്തികൾ തുറക്കുന്നു

മെല്‍ബണ്‍: കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ അടച്ച അതിര്‍ത്തികള്‍ അടുത്തമാസം തുറക്കാന്‍ ആസ്​ട്രേലിയ. 2020 മാര്‍ച്ചിലാണ്​ ആസ്​ട്രേലിയ അതിര്‍ത്തികള്‍ അടച്ചത്​. രാജ്യത്തെ പൗരന്മാര്‍ രാജ്യംവിടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടികള്‍ കോവിഡ്​​ നിയന്ത്രിക്കാന്‍ സഹായിച്ചതായാണ്​ വിലയിരുത്തല്‍.രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതേസമയം, അതിര്‍ത്തി അടച്ചതോടെ നിരവധി പൗരന്‍മാരാണ്​ മറ്റിടങ്ങളില്‍ കുടുങ്ങിയത്​. 18 മാസമായി ഇവര്‍ രാജ്യത്തെത്താന്‍ കാത്തിരിക്കുകയാണ്​.

നേരത്തേ ഡിസംബര്‍ 17ന്​ അതിര്‍ത്തി തുറക്കാനാണ്​ തീരുമാനിച്ചത്​. എന്നാല്‍, പിന്നീട്​ ഇത്​ ഒരുമാസം നേരത്തേയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 2,10,679 ആസ്​ട്രേലിയന്‍ പൗരന്മാര്‍ക്കാണ്​ വിദേശത്തേക്ക്​ പറക്കാന്‍ അനുമതിയുള്ളതെന്ന്​ സിഡ്​നി മോണിങ്​ ഹെറാള്‍ഡ്​ റിപ്പോര്‍ട്ട്​ ചെയ്​തു.വാക്​സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്​ യാത്രചെയ്യാനാണ്​ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന്​ പ്രധാനമന്ത്രി സ്​കോട്ട്​​ മോറിസണ്‍ പറഞ്ഞു. വിദേശസഞ്ചാരികളെ രാജ്യത്ത്​ പ്രവേശിപ്പിക്കുന്നതും പരിഗണിക്കും. രാജ്യത്തെ 80 ശതമാനം ആളുകളും വാക്​സിനേഷന്‍ സ്വീകരിച്ചവരാണ്​. രാജ്യത്തുനിന്ന്​ പുറത്തുപോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ഏഴു ദിവസം വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയണം.

Related News