Loading ...

Home International

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാനുള്ള ശ്രമം തുടരുന്നുവെന്ന്​ ബ്രിട്ടന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന്​ ഇന്ത്യക്കാരുടെ യാത്ര എളുപ്പത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്​ ബ്രിട്ടീഷ്​ ഹൈക്കമ്മീഷന്‍. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക്​ 10 ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയതിന്​ പിന്നാലെയാണ്​ പ്രതികരണം. നേരത്തെ ഇന്ത്യക്കാര്‍ക്ക്​ ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്​ സര്‍ക്കാര്‍ നടപടിക്ക്​ മറുപടിയായാണ്​ പുതിയ നിബന്ധന കൊണ്ടു വന്നത്​.

ഘട്ടം ഘട്ടമായി മറ്റ്​ രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ്​ യു.കെയുടെ ലക്ഷ്യം. വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ആധികാരികത പരിശോധിക്കുന്നതിന്​ ഇന്ത്യയുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും ബ്രിട്ടീഷ്​ ഹൈകമ്മീഷന്‍ വക്​താവ്​ അറിയിച്ചു.

നിരവധി ഇന്ത്യക്കാര്‍ പഠനത്തിനും മറ്റ്​ ആവശ്യങ്ങള്‍ക്കുമായി ഇതിനകം യു.കെയിലെത്തിയിട്ടുണ്ട്​. 2021 ജൂണ്‍ വരെ 62,500 പേര്‍ക്ക്​ വിദ്യാര്‍ഥി വിസ അനുവദിച്ചിട്ടുണ്ട്​. വിസകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ബ്രിട്ടന്‍ വ്യക്​തമാക്കി.


Related News