Loading ...

Home Kerala

'കേരള ഗസറ്റ് ' ഇനി ഓണ്‍ലൈനിലും; പേര്‌, ജാതി മാറ്റം തുടങ്ങിയവ നേരിട്ട് ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേരള ഗസറ്റ്' ഇനി ഓണ്‍ലൈനിലും. സെപ്റ്റംബര്‍ 28ന്റെ ഗസറ്റാണ്‌ ആദ്യമായി ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്‌ഘാടനം ചെയ്യും. എന്‍ഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെന്‍സീവ്‌ ഓപ്പറേഷന്‍ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ ഓഫ്‌ പ്രസസ്‌ ഓവര്‍ സെക്യൂര്‍ എന്‍വയോണ്‍മെന്റ്‌) പദ്ധതിയിലൂടെയാണ്‌ ഇ- ഗസറ്റ്‌ ഒരുക്കുന്നത്‌. പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം വകുപ്പുകള്‍ക്ക് കംപോസ് വെബ് സൈറ്റില്‍ നേരിട്ട് നല്‍കാം. അനന്തരാവകാശ പരസ്യങ്ങള്‍ താലൂക്ക്‌ ഓഫീസുകളില്‍നിന്ന്‌ https://compose.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കാനാകും. പേര്‌, ജാതി മാറ്റം തുടങ്ങിയവ പൊതുജനങ്ങള്‍ക്ക്‌ നേരിട്ട് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രസിദ്ധീകരണ ഫീസും ഓണ്‍ലൈനില്‍ അടയ്‌ക്കാം.

Related News