Loading ...

Home International

അഗ്നിപര്‍വതസ്ഫോടനം: സ്പാനിഷ് ദ്വീപ് വലുതാകുന്നു

മാ​​​ഡ്രി​​​ഡ്: അ​​​ഗ്നി​​​പ​​​ര്‍​​​വ​​​ത​​​സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ലാ​​​വ​​​യൊ​​​ഴു​​​ക്കു തു​​​ട​​​രു​​​ന്ന സ്പെ​​​യി​​​നി​​​ലെ ലാ ​​​പാ​​​മ ദ്വീ​​​പി​​​ന്‍റെ വി​​​സ്തൃ​​​തി വ​​​ര്‍​​​ധി​​​ക്കു​​​ന്നു. ദ്വീ​​​പി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റു​​​ഭാ​​​ഗ​​​ത്ത് അ​​​റ്റ്്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലേ​​​ക്കാ​​​ണ് ലാ​​​വ ഒ​​​ഴു​​​കി​​​വീ​​​ഴു​​​ന്ന​​​ത്.
ലാ​​​വ ഉ​​​റ​​​ച്ച്‌ 835 ഏ​​​ക്ക​​​ര്‍ വിസ്തൃ​​​തി​​​യി​​​ല്‍ പാ​​​റ രൂ​​​പം​​​കൊ​​​ണ്ട​​​താ​​​യി ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ കോ​​​പ്പ​​​ര്‍​​​നി​​​ക്ക​​​സ് ഭൗ​​​മ​​​നി​​​രീ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കാ​​​ന​​​റി ദ്വീ​​​പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ ലാ ​​​പാ​​​മ​​​യി​​​ലെ കും​​​ബ്രെ വി​​​യ്യ അ​​​ഗ്നി​​​പ​​​ര്‍​​​വ​​​തം ക​​​ഴി​​​ഞ്ഞ​​​മാ​​​സം 19നാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. ലാ​​​വ​​​യൊ​​​ഴു​​​ക്ക് നി​​​ല​​​ച്ചി​​​ട്ടി​​​ല്ല.

1800 ഡി​​​ഗ്രി സെ​​​ല്‍​​​ഷ​​​സ് ചൂ​​​ടു​​​ള്ള ലാ​​​വ ക​​​ട​​​ലി​​​ല്‍​​​ പ​​​തി​​​ച്ച്‌ വി​​​ഷ​​​പ്പു​​​ക ഉ​​​യ​​​രു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ല്‍ കാ​​​റ്റി​​​ന്‍റെ ഗ​​​തി​​​ മൂ​​​ലം ദ്വീ​​​പു​​​നി​​​വാ​​​സി​​​ക​​​ളെ ഇ​​​തു ബാ​​​ധി​​​ക്കു​​​ന്നി​​​ല്ല. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കാ​​​റ്റി​​​ന്‍റെ ഗ​​​തി മാ​​​റി​​​യേ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഹൈ​​​ഡ്രോ​​​ക്ലോ​​​റി​​​ക് ആ​​​സി​​​ഡ് അ​​​ട​​​ങ്ങി​​​യ പു​​​ക ച​​​ര്‍​​​മ​​​ത്തി​​​ലും ക​​​ണ്ണി​​​ലും ചൊ​​​റി​​​ച്ചി​​​ലി​​​നി​​​ട​​​യാ​​​ക്കും. അ​​​ഗ്നി​​​പ​​​ര്‍​​​വതം മു​​​ത​​​ല്‍ ക​​​ട​​​ല്‍ വ​​​രെ​​​യു​​​ള്ള 30 കി​​​ലോ​​​മീ​​​റ്റ​​​ര്‍​​​പ്ര​​​ദേ​​​ശ​​​ത്തെ 855 കെ​​​ട്ടി​​​ട​​​ങ്ങ​​​ള​​​ട​​​ക്കം ന​​​ശി​​​ച്ചു. ആ​​​റാ​​​യി​​​രം പേ​​​രെ ഒ​​​ഴിപ്പി​​​ച്ചു​​​മാ​​​റ്റി. ദ്വീ​​​പി​​​ല്‍ 85,000 നി​​​വാ​​​സി​​​ക​​​ളു​​​ണ്ട്.

Related News