Loading ...

Home International

ചൈനയുടെ കടക്കെണിയില്‍ 42 രാജ്യങ്ങള്‍

 à´†à´—ോള ഭീമനായി വളരാനുള്ള ചൈനയുടെ നീക്കത്തില്‍ തിരിച്ചടി നേരിടുന്നത് 42 രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഭീമന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ പങ്കാളിയായ രാജ്യങ്ങളാണ് വന്‍ കടക്കെണിയില്‍ മുങ്ങുന്നത്. ധനസഹായം എന്നതിനേക്കാള്‍ വന്‍ പലിശയുള്ള ലോണ്‍ നല്‍കിയാണ് ചൈന മറ്റ് രാജ്യങ്ങളെ കെണിയില്‍ പെടുത്തിയത്. ജിഡിപിയുടെ പത്ത് ശതമാനത്തിലധികം പൊതുകടമാണ് 42 രാജ്യങ്ങള്‍ക്കുള്ളത്. ചൈനയുമായി ചേര്‍ന്ന് ആരംഭിച്ച വന്‍ പദ്ധതികളില്‍ നല്ലൊരു പങ്കും പൂര്‍ത്തിയാക്കാനാകാതെ ഇഴയുകയാണ്. പൊതുജനങ്ങളുടെ പ്രതിഷേധവും അഴിമതിയും പദ്ധതികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് കാരണം. എന്നാല്‍ ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് ചൈനയല്ല. ചൈനയുടെ സാമ്ബത്തിക പങ്കാളികളായ രാജ്യങ്ങളാണ്. 165 രാജ്യങ്ങളിലായി ഏതാണ്ട് 843 ബില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. ഇതില്‍ 385 ബില്യണ്‍ ഡോളര്‍ നീഗൂഢമായി രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രീലങ്ക , മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീമമായ കടമാണ് ചൈനയുമായുള്ള സൗഹൃദം മൂലം നേരിടേണ്ടി വന്നത്. സഹായിക്കാനെന്ന വ്യാജേന കടക്കെണിയില്‍ പെടുത്തി ചൈനയുടെ സൈനികപരമായ ആവശ്യങ്ങളാണ് നടപ്പിലാക്കപ്പെടുന്നതെന്ന് മറ്റ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Related News