Loading ...

Home International

മണ്ണിന് ദോഷകരമായ ബാക്ടീരിയകള്‍ ; ചൈനയില്‍ നിന്നുള്ള 96,000 ടണ്‍ വളം നിരോധിച്ച്‌ ശ്രീലങ്ക

ന്യൂഡല്‍ഹി : ഗുണനിലവാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയില്‍ നിന്നുള്ള വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക . 96,000 ടണ്‍ വളം ഇറക്കുമതി ചെയ്യുന്നതാണ് ശ്രീലങ്ക നിരോധിച്ചത് . ചൈനയില്‍ നിര്‍മ്മിക്കുന്ന ജൈവ വളങ്ങളില്‍ ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി . ചൈനയുമായുള്ള വളം കരാര്‍ റദ്ദാക്കണമെന്ന് കാര്‍ഷിക ഡയറക്ടറേറ്റ് ജനറല്‍ (ഡിജി) ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു . ചൈനയിലെ ക്വിംഗ്‌ഡാവോ സീവിന്‍ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡില്‍ നിന്ന് 63,000 ഡോളര്‍ നിരക്കില്‍ 99,000 മെട്രിക് ടണ്‍ ജൈവ വളം ഇറക്കുമതി ചെയ്യാനായിരുന്നു ശ്രീലങ്കയുടെ തീരുമാനം. എന്നാല്‍ ഈ രാസവള സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ മണ്ണിന് ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയതായി കൃഷി മന്ത്രി മഹിന്ദാനന്ദ ആലുത്ഗാമഗേ പറഞ്ഞു. ഇതോടെ 42 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉത്തരവ് റദ്ദാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചരക്ക് ശ്രീലങ്കയിലേക്ക് അയയ്‌ക്കാന്‍ തയ്യാറാണെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞതിനു പിന്നാലെയാണ് വിലക്ക് നിലവില്‍ വന്നത്. നിരോധനം വിദേശനാണ്യ ക്ഷാമവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപണമുയര്‍ന്നെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു . ആരോഗ്യകരമായ കൃഷിക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related News