Loading ...

Home International

പാക്കിസ്ഥാനിൽ ഇന്ധന വിലയില്‍ വന്‍ വര്‍ധന

ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന് നില്‍ക്കുന്ന പാകിസ്താനിലെ ജനങ്ങള്‍ക്ക് ഇടിതീയായി ഇന്ധന വില വര്‍ധനയും. പെട്രാളിന് നാല് രൂപയും, ഹൈസ്പീഡ്ഡീസലിന് രണ്ട് രൂപയുമാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതിനുപുറമെ മണ്ണെണ്ണയ്‌ക്ക് 7 രൂപയും ഡീസലിന് 8.82 രൂപയും വില കൂട്ടി. സെപ്തംബറില്‍ പെട്രോളിന് 6 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ രാജ്യത്ത് പെേട്രാളിന്റെ വില 127.30 രൂപയായി. ഹൈസ്പീഡ് ഡീസലിന് 122.04 രൂപയും മണ്ണെണ്ണയ്‌ക്ക് 99.51 രൂപയുമായി ഉയര്‍ന്നു. വിലവര്‍ധന ഇന്നു മുതല്‍ നടപ്പിലാക്കും. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വിലവര്‍ധനവും പാകിസ്താന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വിലവര്‍ധനവിന് കാരണമെന്ന് ധനകാര്യ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താനില്‍ മാസം തോറുമാണ് ഇന്ധനവില പുതുക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇമ്രാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അത് രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ ആക്കിയിരിക്കുകയാണ്. വരം നാളുകളിലും ഇന്ധന വിലവര്‍ധനവിനുണ്ടാകുമെന്ന് പാക് മാദ്ധ്യമങ്ങള്‍ അറിയിച്ചു.

Related News