Loading ...

Home Kerala

തിരുവല്ലം ടോള്‍പ്ലാസ സമരം ഒത്തുതീര്‍ന്നു; നാട്ടുകാര്‍ക്ക് സൗജന്യയാത്ര അനുവദിക്കും

തിരുവനന്തപുരം: തിരുവല്ലം ടോള്‍പ്ലാസ സമരം ഒത്തുതീര്‍ന്നു. മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പാക്കിയത്. കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേക്ക് 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ വഴി സൗജന്യമായി കടന്നുപോകാം. ഇതിന് ഒരാഴ്ചത്തേക്ക് തിരിച്ചറിയല്‍ രേഖയും തുടര്‍ന്ന് സൗജന്യ പാസും ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ടോള്‍പ്ലാസ പരിസരത്തെ വെള്ളക്കെട്ട് ഒരാഴ്ച കൊണ്ട് പരിഹരിക്കും. ഇതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് പുരോഗമിക്കുകയാണ്. തിരുവല്ലം ജംങ്ഷനില്‍ പുതിയ പാലത്തിന് ഒരു മാസത്തിനകം ടെണ്ടര്‍ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിന് പാലക്കാട് ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധര്‍ റിപ്പോര്‍ട്ട് തയാറാക്കും.

Related News