Loading ...

Home National

ഹിമാചല്‍ പ്രദേശില്‍ കനത്തമഴയില്‍ മണ്ണിടിച്ചില്‍, എട്ടുനില കെട്ടിടം തകര്‍ന്നുവീണു

 à´·à´¿à´‚à´²: ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. എട്ടുനില കെട്ടിടം തകര്‍ന്നുവീണത് മൂലം അരികിലുള്ള രണ്ടു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ആളപായമില്ലെന്നാണ് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടെന്ന് ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ ഷിംലയിലാണ് സംഭവം. കനത്തമഴയാണ് ഹിമാചല്‍ പ്രദേശില്‍ അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടം തകര്‍ന്നുവീണത് മൂലം തൊട്ടരികിലുള്ള രണ്ടു കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ഹോട്ടല്‍ അടക്കമുള്ള രണ്ടു കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Related News