Loading ...

Home peace

യറുശലേമിലെ ബൈബിള്‍ കാഴ്ചകള്‍

ഡോ. എ റസ്സലൂദ്ദീന്‍ബൈബിള്‍ മനുഷ്യന്റെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ വെളിച്ചവുമാണ്.
ചരിത്രസത്യത്തിന്റെ സൂര്യപ്രകാശവും ഭാവനയുടെ വെണ്‍നിലാവും ഭക്തിയുടെ ശക്തിയും വിശ്വാസത്തിന്റെ അന്ധതയും ലയിച്ചുചേര്‍ന്ന ഒരു ക്ലാസിക് ഗ്രന്ഥമാണിത്. ആത്മാവിലും ചേതനയിലും ആഴ്ന്നിറങ്ങുന്ന വായ്ത്തലമൂര്‍ച്ചയുള്ള അക്ഷരങ്ങളാണ് ബൈബിളിലെ വചനങ്ങള്‍. ഈ ബൈബിള്‍ ഒരു ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി അച്ചടിച്ചത് ഇവിടെയാണ് (കൊല്ലം – ‘തമ്പുരാന്‍ വണക്കം’ ചില അദ്ധ്യായങ്ങള്‍)
ബൈബിളിലെ പുണ്യവഴികളും ചരിത്രവഴികളും തേടിയൊരുയാത്ര, കാലപ്പഴക്കമുള്ളൊരു മോഹമായിരുന്നു. ജോസും ഭാര്യയും പ്രേരണയായപ്പോള്‍ അത് സഫലമായി. ഞാനും ശാന്തയും ഒപ്പം കൂടി. മണിക്കൂറുകള്‍ നീണ്ട യാത്ര. ആശയങ്ങളെ ചിത്രങ്ങളാക്കുന്ന ബൈബിളിന്റെ ചാരുത ചലച്ചിത്രം പോലെ മനസ്സില്‍ ചലിച്ചുകൊണ്ടിരുന്നു. ആ മനോഹാരിതയില്‍ മനം മയങ്ങി ‘അമ്മാനി’ലെത്തി. ജോര്‍ദാനില്‍ നിന്നും യേശുവിശേഷങ്ങള്‍ കണ്ടും കേട്ടും ബസില്‍ യറുശലേമിലെത്തി. ഇവിടമാണ് ബൈബിള്‍ പിറന്ന നാട്. യഹോവ അനുഗ്രഹിച്ച വാഗ്ദത്ത ഭൂമി.
ജൂത ജനതയുടെ പീഡന ചരിത്രം.
പണ്ട് സാമ്രാജ്യവിസ്തൃതിയുടെ അതിമോഹം ചക്രവര്‍ത്തിമാരുടെ ധര്‍മ്മവും കര്‍മ്മവുമായിരുന്നു. ബൈബിളിലെ കഥാപാത്രങ്ങളും ചരിത്രപുരുഷന്മാരുമായ മോശയുടെയും ജോഷ്വയുടെയും ബുദ്ധിവൈഭവവും ധൈര്യശക്തിയും കൊണ്ട് മുപ്പത്തൊന്ന് നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും ചുട്ടുകൊന്നും ജൂതജനത അവരുടെ വാഗ്ദത്ത നാട് സ്ഥാപിച്ചെടുത്തു. ഒമ്പത് ഗോത്രങ്ങളിലായി അവര്‍ ഭരണവും ജീവിതവും തുടങ്ങി.ചരിത്രത്തിന്റെ ആവര്‍ത്തനം പോലെ കാലഗതിയില്‍ അവരും ശത്രുക്കളുടെ വാള്‍മുനയിലും തോക്കിന്‍കുഴലിലും ജന്മമൊടുങ്ങാന്‍ വിധിക്കപ്പെട്ടവരായി. ഉയിര്‍ത്തെഴുന്നേല്‍പിന്റെ പ്രതീക്ഷയും ഇച്ഛാശക്തിയും അവര്‍ക്ക് അതിജീവനത്തിന്റെ ഊര്‍ജ്ജമായി. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ത്ഥനകളില്‍ പോലും പകയുടെ അതിവൈകാരികത നിറഞ്ഞുനിന്നു.
ഇവരുടെ പിതാമഹന്മാര്‍, കാലഗണനയുടെ ഗുണിതങ്ങള്‍ കണ്ടുപിടിച്ചിട്ടില്ലാത്ത, ആദിശിലായുഗത്തില്‍ ഗലീലി കടപ്പുറത്ത് കണ്ട ആദിമമനുഷ്യരാണ്. കാലാന്തരത്തില്‍ ഹീബ്രുഭാഷയ്ക്കും ജൂതമതത്തിനും ക്രിസ്തുമതത്തിനും ഇവര്‍ ജന്മം നല്‍കി.
ജൂതജനതയുടെ ജീവിതചരിത്രം യുദ്ധങ്ങളുടെയും കുരുതികളുടെയും ആര്‍ദ്രത നിറഞ്ഞ കഥകളാണ്.
നാലാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ആക്രമണവും അധിനിവേശവും, ഏഴാം നൂറ്റാണ്ടില്‍ അറബ് ആധിപത്യം. പിന്നീടുണ്ടായ കുരിശ് യുദ്ധങ്ങളിലെ കൊലയും ബലിയും. ഓട്ടോമന്‍ ഭരണകൂടത്തിന്റെ മേല്‍ക്കോയ്മ. ഫ്രഞ്ച്-ബ്രിട്ടീഷ് പട്ടാളങ്ങളുടെ ക്രൗര്യം വിതച്ച കെടുതികളും ദുരിതങ്ങളും.
ഇത്തരം പീഡനവഴികളിലൂടെയുള്ള അടിമസമാനമായ ഒരു ജീവിതയാതയായിരുന്നു ജൂതജനതയുടേത്.
ഇതിനിടയിലാണ് അഗ്നി വര്‍ഷിച്ച ‘വെള്ളിടി’ പോലെ ‘ജൂതവംശ സംഹാര’ലക്ഷ്യവുമായി ഒരു നരജന്മം ഉടലെടുത്തത് – ഹിറ്റ്‌ലര്‍. ആര്യവര്‍ഗ്ഗ ആധിപത്യത്തിന് ജൂതര്‍ ഭീഷണിയാകുമെന്ന ഉത്കണ്ഠയില്‍ അയാള്‍ കലിപൂണ്ടു. ജൂതജനതയെ ആകെ ഭൂമിയില്‍ നിന്നും തുടച്ചുമാറ്റാന്‍ ആ നരാധമന്‍ ഒരുമ്പെട്ടിറങ്ങി. നിരപരാധികളായ ജൂതരെ ഗ്യാസ് ചേംബറിലാക്കി അയാള്‍ ശ്വാസംമുട്ടിച്ചുകൊന്നു. ഈ മരണങ്ങളുടെ എണ്ണം മനുഷ്യത്വത്തിനെതിരെ പല്ലിളിച്ചുകിടക്കുന്നു.
പീഡനങ്ങളുടെ നടുവില്‍ പ്രാണഭയം കൊണ്ട് ചിതറിയോടിയ ജൂതര്‍ തൊണ്ണൂറ്റെട്ട് രാജ്യങ്ങളിലായി ചിതറിവീണു. സ്വന്തമായൊരു രാജ്യമെന്ന സ്വപ്നം അവര്‍ക്ക് ജീവിത പ്രേരണ നല്‍കി. പകനിറഞ്ഞ മനസ്സുമായി അവര്‍ 1948 വരെ അലഞ്ഞുനടന്നു. ഇസ്രയേല്‍ ഇവര്‍ക്കായി രൂപം കൊണ്ടു. ഇവര്‍ കെട്ടിയുയര്‍ത്തിയ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിന് അപ്പറവും ഇപ്പുറവും ഇന്നും ഇന്നും വെടിമുഴക്കങ്ങളാണ്. ഈ മതിലിനുള്ളില്‍ ശ്വാസം മുട്ടുന്ന പാലസ്തീന്‍ ജനതയ്ക്ക് മേല്‍ നാലുനാള്‍ മുന്‍പവര്‍ അഗ്നിബോംബ് വര്‍ഷിച്ചു. ട്രംപിന്റെ പ്രേരണ ഇവര്‍ക്ക് ശക്തിയായി. യുണൈറ്റഡ് നേഷന്‍സ് എതിരുനിന്ന ഈ ‘അപമാന’ത്തിന്റെ മതില്‍ യറുശലേമിന്റെ ഹൃദയനടുവിലെ മുറിപ്പാടുപോലെ, വേദനയുടെ ഓര്‍മ്മയായി കിടക്കുന്നു.
യറുശലേം പള്ളിഅനേകം തകര്‍ച്ചകളും പുനര്‍നിര്‍മ്മിതിയും നടന്ന പ്രാചീനമായ ഒരു പരിശുദ്ധ ദേവാലയമാണ് യറുശലേം പള്ളി. ഇവിടെ ക്രിസ്തുവിന്റെ ജീവിതത്തിലെ ക്ഷോഭജനകമായ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നു. à´ˆ പുണ്യദേവാലയത്തിന്റെ ഇന്നത്തെ നിലനില്‍പ്പിനു കാരണക്കാരന്‍, ആദ്യക്രിസ്ത്യന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്‍ തന്നെ. ചരിത്രത്തിന്റെ ഉദാത്ത ദൃശ്യമായി ‘ഉയിര്‍ത്തെഴുന്നേല്‍പിന്റെ’ വിളിയ്ക്കുള്ളിലെ യേശുവിന്റെ ശവകുടീരവും കണ്ട് താഴേക്കിറങ്ങി. വെള്ള കല്പടവുകള്‍ ഇറങ്ങി സമതലത്തിലെത്തി. അവിടം പത്താള്‍ പൊക്കമുള്ള ഒരുമതിലില്‍ ഒരുകൂട്ടം ആളുകള്‍ താളത്തില്‍ തലമുട്ടിക്കുന്നു. ആകാംക്ഷയും കൗതുകവുമുണര്‍ന്നു. അടുത്തെത്തി. അവര്‍ പ്രാര്‍ത്ഥിക്കുകയാണ്. ഇതാണ് ‘വിലാപത്തിന്റെ മതില്‍’ à´Žà´¨àµà´±àµ† മനസ്സില്‍ ഹൈറോപ്യന്‍ ഭരണകാലത്തിന്റെ ചരിത്രത്താളുകള്‍ അതിവേഗം മറിഞ്ഞു.

ബൈബിള്‍ പഠിപ്പിച്ച പാഠംഅന്ധവിശ്വാസങ്ങള്‍ കൊടികുത്തിവാഴുന്ന ഈ വര്‍ത്തമാനകാലത്തിലും ഏറെ പ്രസക്തമാണ് ബൈബിള്‍ പഠിപ്പിച്ച പാഠങ്ങള്‍.

 à´µà´¿à´—്രഹങ്ങള്‍ ഉണ്ടാക്കരുത്. à´¬à´¿à´‚ബമോ സ്തംഭമോ നാട്ടരുത്.      à´°àµ‚പം കൊത്തിയ ഒരു കല്ലും നമസ്‌ക്കരിക്കുവാനായി നിങ്ങളുടെ ദേശത്ത് നാട്ടരുത്. à´µàµ†à´³à´¿à´šàµà´šà´ªàµà´ªà´¾à´Ÿàµà´•à´³àµà´Ÿàµ†à´¯àµà´‚ മന്ത്രവാദികളുടെയും അടുക്കല്‍ പോകരുത്.
(പഴയ നിയമം)

Related News