Loading ...

Home Kerala

ചെന്നിത്തല നിലപാട് കടുപ്പിക്കുന്നു; സ്ഥാനങ്ങള്‍ രാജിവച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​യ്ഹി​ന്ദ് ചാ​ന​ല്‍ പ്ര​സി​ഡ​ന്‍റ്, വീ​ക്ഷ​ണം, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​ന്‍, കെ.​ക​രു​ണാ​ക​ര​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി കോ​ണ്‍​ഗ്ര​സി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല പ​ദ​വി​യി​ല്‍ നി​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 24-ാം തീ​യ​തി​യാ​ണ് അ​ദ്ദേ​ഹം രാ​ജി ന​ല്‍​കി​യ​ത്.

ഈ ​പ​ദ​വി​ക​ള്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ണ് വ​ഹി​ക്കേ​ണ്ട​തെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ വാ​ദം. അ​തേ​സ​മ​യം, ജ​യ്ഹി​ന്ദ്, വീ​ക്ഷ​ണം, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 35 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related News