Loading ...

Home Gulf

സൗദിയില്‍ ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിക്കും

ജിദ്ദ: പുതിയ യാചനവിരുദ്ധ നിയമത്തിന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ഇതോടെ ഭിക്ഷാടനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്ത് വര്‍ധിച്ചു വരുന്ന ഭിക്ഷാടനം നിര്‍മാര്‍ജനം ചെയ്യുന്നത്​ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമാക്കിയത്. പുതിയ നിയമമനുസരിച്ച്‌ ഭിക്ഷാടനത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ചുമത്താന്‍ അനുവാദം നല്‍കുന്നതാണ് പുതുക്കിയ യാചന വിരുദ്ധ നിയമം. യാചനയെ പ്രോത്സാഹിപ്പിക്കുന്നതും, ഭിക്ഷാടനത്തിനാവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് ആറു മാസം വരെ ജയിലും 50,000 റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമം നിഷ്‌കര്‍ഷിക്കുന്നു. കുറ്റവാളി വിദേശിയാണെങ്കില്‍ ശിക്ഷ കാലാവധിക്കു ശേഷം ആജീവനാന്ത വിലക്കോടെ നാടു കടത്തലിനും വിധേയമാക്കും.

Related News