Loading ...

Home USA

സിറിയയില്‍ ഡ്രോണാക്രമണം; മുതിര്‍ന്ന അല്‍ഖ്വയിദ ഭീകരനെ വധിച്ചതായി യുഎസ്

ഡമാസ്‌കസ്: സിറിയയില്‍ നടന്ന ഡ്രോണാക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖ്വയിദ നേതാവിനെ വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇഡ്‌ലിബില്‍ നടന്ന ആക്രമണത്തിലാണ് സലീം അബു-അഹമ്മദ് എന്ന ഭീകരനെ വധിച്ചത്. ഡ്രോണാക്രമണത്തില്‍ ആളപായങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അല്‍ഖ്വയിദ ഭീകരസംഘടനയുടെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് അവയ്‌ക്ക് ധനസഹായം നല്‍കിയിരുന്ന ആളെയാണ് വധിച്ചതെന്ന് യുഎസ് പറയുന്നു. കിഴക്കന്‍ സിറിയയില്‍ നിന്നും പലായനം ചെയ്ത ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിനായി യുഎസ് ഇഡ്‌ലിബ് കേന്ദ്രീകരിച്ച്‌ ഇതിനു മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Related News