Loading ...

Home sports

ബാഴ്‌സയ്ക്ക് മുന്നില്‍ കീഴടങ്ങി റയല്‍

  • ഗോള്‍ സ്വന്തമാക്കി മെസിയും സുവാരസും വിദാലും
മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ ബാഴ്‌സലോണയ്ക്ക് ഗംഭീര ജയം. ചുവപ്പ് കാര്‍ഡിനും പെനാല്‍റ്റിക്കുമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവന്ന മത്സരത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം 53ാം മിനുറ്റില്‍ സുവാരസും 63ാം മിനുറ്റില്‍ ലിയോണല്‍ മെസിയും ബാഴ്‌സലോണയ്ക്കായി ഗോളുകള്‍ നേടി. സെര്‍ജി റോബര്‍ട്ടോയുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍.ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റില്‍ അലകസ് വിദാലിന്റെ വകയാണ് മൂന്നാം ഗോള്‍.
പന്ത് കൈകൊണ്ട് തട്ടി കാര്‍വാജല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുംവച്ചാണ് റയല്‍ കളിച്ചത്.അമ്പത്തിനാലാം മിനിറ്റിലാണ് സുവാരസ് ആദ്യം ലീഡ് നേടിയത്. റാക്കിറ്റിച്ച് പിന്‍നിരയില്‍ നിന്ന് കൊണ്ടുവന്നുകൊടുത്ത പന്ത് സെര്‍ജോ റോബര്‍ട്ടോയാണ് സുവാരസിലെത്തിച്ചത്. സുവാരസിന് ലക്ഷ്യം പിഴച്ചതുമില്ല.
ലീഡ് വഴങ്ങി പത്ത് മിനിറ്റ് കഴിയുംമുന്‍പേ റയലിന് അടുത്ത ആഘാതവും നേരിടേണ്ടിവന്നു. പന്ത് കൈകൊണ്ട തടഞ്ഞ കാര്‍വാജലിന് ചുവപ്പ് കാര്‍ഡ് കാണിക്കാന്‍ ഒട്ടും മടിച്ചില്ല റഫറി. ഒരു പെനാല്‍റ്റിയും വിധിച്ചു.
മെസ്സിയും സുവാരസും ചേര്‍ന്ന് നടത്തിയ നീക്കം ഗോളി നവാസ് ആദ്യം തടഞ്ഞു. റീബൗണ്ട് ചാടിപ്പിടിച്ച മെസ്സി വീണ്ടും ഷോട്ട് തൊടുത്തെങ്കിലും അത് പോസ്റ്റില്‍ ഇടിച്ചുമടങ്ങുകയായിരുന്നു. പൗലിന്യോയുടെ ഹെഡ്ഡറാണ് കാര്‍വാജല്‍ കൈ കൊണ്ട് തടഞ്ഞത്. ചുവപ്പ് കാര്‍ഡ് നല്‍കാനും പെനാല്‍റ്റി വിധിക്കാനും റഫറി ഒട്ടും മടിച്ചില്ല.
എന്നാല്‍ 63ാം മിനുറ്റില്‍ റയല്‍ ബോക്‌സിനകത്ത് പന്ത് കൈകൊണ്ട് തട്ടിയതിന് റയലിന്റെ കര്‍വാജല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. തുടര്‍ന്ന് റഫറി വിധിച്ച പെനാള്‍ട്ടിയാവട്ടെ മെസി മനോഹരമായി വലയിലാക്കി. കര്‍വാജല്‍ പുറത്തുപോയതിനാല്‍ പത്ത് പേരുമായാണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍ കളിച്ചുകൊണ്ടിക്കുന്നത്.
തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ പരുങ്ങലിലായി നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയും ബെയ്‌ലും നിറംമങ്ങിയപ്പോള്‍ റയല്‍ മാഡ്രിഡ് മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചു.കാണികളുടെ പിന്തുണ റയലിനായിരുന്നെകിലും വെള്ളക്കുപ്പായക്കാര്‍ക്ക് ആ അവസരം മുതലാക്കാനായില്ല.

Related News