Loading ...

Home International

രോഹിംഗ്യന്‍ നേതാവിനെ ഭീകരര്‍ വധിച്ചു; കൊല്ലപ്പെട്ടത് സമാധാനത്തിനായി പോരാടിയ അദ്ധ്യാപകന്‍

ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ നേതാവിനെ ഭീകരര്‍ വധിച്ചു. റോഹിംഗ്യന്‍ മനുഷ്യാവകാശ സംഘടന എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.എസ്.പി.എച്ച്‌ നേതാവ് മുഹമ്മദ് മൊഹിബുള്ളയാണ് കൊല്ലപ്പെട്ടത്. അജ്ഞാതനാണ് 46കാരനായ മുഹമ്മദിനെ വെടിവെച്ചതെന്നാണ് കണ്ടെത്തല്‍. ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്.അദ്ധ്യാപകനായ മുഹമ്മദ് രോഹിംഗ്യന്‍ ദരിദ്രര്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. അന്താരാഷ്‌ട്ര യോഗങ്ങളിലും മുഹമ്മദാണ് പങ്കെടുത്തിരുന്നത്. രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കേന്ദ്രമായ കുതുപാലോംഗിലാണ് കോക്‌സ് ബാസാര്‍ സ്ഥിതിചെയ്യുന്നത്.ബംഗ്ലാദേശ് പോലീസുമായി ബന്ധപ്പെട്ട് എസ്.പി മുഹമ്മദ് നായ്മുള്‍ ഹഖാണ് കൊലപാതകവിവരം പുറത്തുവിട്ടത്. രോഹിംഗ്യന്‍ ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും സമാധാനത്തിനായി നിലകൊള്ളുകയും ചെയ്ത നേതാവിനെയാണ് കൊലപ്പെടുത്തിയത്. അരാകാന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി എന്ന ഭീകരസംഘടനയാണ് നിലവില്‍ രോഹിംഗ്യന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

Related News