Loading ...

Home Gulf

ദുബായ് എക്‌സ്‌പോ 2020; ലൈവ് സ്ട്രീമിംഗിലൂടെ ഉദ്ഘാടന ചടങ്ങ് യുഎഇയിലുടനീളം പ്രദര്‍ശിപ്പിക്കും

ദുബായ്: എക്‌സ്‌പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യുഎഇയിലുടനീളം ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങ് യുഎഇയിലെ 430-ല്‍ പരം ഇടങ്ങളില്‍ തത്സമയം ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുഎഇയിലുടനീളമുള്ള ജനങ്ങള്‍ക്ക് എക്‌സ്‌പോ ഉദ്ഘാടനാനുഭവം തത്സമയം നല്‍കുന്നതിനായാണ് ഇത്തരമൊരു നടപടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 30-ന് വൈകിട്ട് യു എ ഇ സമയം 7.30 മുതലാണ് ദുബായ് എക്‌സ്‌പോ 2020 ന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉള്‍പ്പടെയുള്ള കാഴ്ചകളാണ് എക്‌സ്‌പോ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണുന്നതിനായി യുഎഇയില്‍ പ്രത്യേക വ്യൂയിങ്ങ് പാര്‍ട്ടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ടുകളിലും ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും പ്രധാന കെട്ടിടങ്ങളിലും പ്രത്യേക സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.

https://virtualexpo.world/ അല്ലെങ്കില്‍ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ സംപ്രേക്ഷണവും നടത്തുന്നതാണ്. ഒക്ടോബര്‍ 1 ന് വൈകീട്ട് ദുബായ് ഫെസ്റ്റിവല്‍ സിറ്റി, പാം ജുമൈറ, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളില്‍ പ്രത്യേക വര്‍ണ്ണകാഴ്ച്ചകളും ഒരുക്കുമെന്ന് എക്‌സ്‌പോ അധികൃതര്‍ വ്യക്തമാക്കി.

Related News