Loading ...

Home Kerala

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ-റെയില്‍ പദ്ധതി വിശദ പഠനത്തിനു ശേഷം മാത്രമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതിയ്ക്ക് എല്ലാ വശവും പഠിച്ച ശേഷമേ അന്തിമാനുമതി നല്‍കാവൂവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചതായി റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്.പദ്ധതി ചെലവ് 62000 കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചെലവ് 210 ലക്ഷം കോടി വരുമെന്നാണ് നീതി ആയോഗ് വിലയിരുത്തിയത്.പദ്ധതിയ്‌ക്കെതിരെ ജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവും ആയിട്ടുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ സീസണ്‍ ടിക്കറ്റുകള്‍ വൈകാതെ വിതരണം ചെയ്തു തുടങ്ങും.കോവിഡ് കുറയുന്നതനുസരിച്ച്‌ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News