Loading ...

Home International

ഐഎസ് ഭീകരരെ അഫ്ഗാനില്‍ അനുവദിക്കില്ലെന്ന്‌ താലിബാന്‍; ആക്രമണങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കുമെന്ന പ്രഖ്യാപനവുമായി താലിബാന്‍. കാബൂളിലും നാന്‍ഗഹാറിലുമുള്ള ഐസിന്റെ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും താലിബാന്‍ അറിയിച്ചു. അഫ്ഗാനിലെ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആഴ്ചകള്‍ക്ക് മുന്‍പ് നാന്‍ഗഹാറില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ താലിബാന്‍ സേനംഗങ്ങളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഐഎസ് ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ താലിബാന്‍ തയ്യാറായത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം നടത്തിയാണ് ഓഗസ്റ്റ് പകുതിയോടെ താലിബാന്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇതിന് പിന്നാലെ മറ്റ് ഭീകര സംഘടനകള്‍ അഫ്ഗാന്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഓഗസ്റ്റ് 26 ന് കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് നടത്തിയ ആക്രമണത്തില്‍ 13 യുഎസ് വംശജര്‍ ഉള്‍പ്പെടെ 100 പേരാണ കൊല്ലപ്പെട്ടത്. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുളള പ്രദേശങ്ങളിലും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്.

Related News