Loading ...

Home Business

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യമിടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു. 22 പൈസ നഷ്​ടത്തോടെ 74.36 രൂപയാണ്​ ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. ആഭ്യന്തര ഓഹരി വിപണികളിലെ തിരിച്ചടിയാണ്​ രൂപയുടെ വിനിമയ മൂല്യത്തിലും പ്രതിഫലിച്ചത്​. 74.28ലാണ്​ രൂപ ഇന്ന്​ വ്യാപാരം തുടങ്ങിയത്​. പിന്നീട്​ 74.36 രൂപയിലേക്ക്​ വീണ്ടും കുത്തനെ താഴ്ന്നു . 22 പൈസയുടെ നഷ്​ടം രേഖപ്പെടുത്തി. ബുധനാഴ്ച 74.14 ലാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​. ബുധനാഴ്ച വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റഴിച്ചു . 1,896.02 ഓഹരികളാണ്​ അവര്‍ വിറ്റഴിച്ചത്​. ഇത്​ ഓഹരി വിപണിയിലെ തിരിച്ചടിക്ക്​ ഹേതുവായി . സെന്‍സെക്​സ്​ 60,000 പോയിന്‍റിന്​ താഴെയാണ്​ നിലവില്‍ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റിയിലും നഷ്ടമാണ് രേഖപ്പെടുത്തിയത് .

Related News