Loading ...

Home USA

ദോഹ സമാധാനക്കരാര്‍ ഉണ്ടാക്കിയത് വിപരീത ഫലം; അമേരിക്കന്‍ പ്രതിരോധ വകുപ്പ് മേധാവികള്‍

വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തിലെ ഭരണകൂട പ്രതിരോധ മേധാവികള്‍ തമ്മിലുള്ള അതൃപ്തി മറനീക്കി പുറത്തുവരുന്നു. ട്രംപിന്റെ കാലത്ത് ആരംഭിച്ച അഫ്ഗാനിലെ പിന്മാറ്റ നയം തിടുക്കത്തിലെടുത്തതെന്ന് സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു. താലിബാനുമൊത്തുള്ള സമാധാനക്കാരാര്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് അമേരിക്കയുടെ പ്രതിരോധ വിദഗ്ധര്‍ ഒന്നടങ്കം സമ്മതിക്കുന്നു. സെനറ്റ് കമ്മറ്റിക്ക് മുമ്ബാകെ നടത്തിയ വിശദീകരണത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ വീഴ്ചയും അത് തുടരുന്ന ബൈഡന്റെ പ്രതിരോധ നയങ്ങളും വിമര്‍ശിക്കപ്പെട്ടത്.

അഫ്ഗാന്‍ ഭരണകൂടത്തിന്റെ പരിമിതികളും കഴിവില്ലായ്മയും തിരിച്ചറിഞ്ഞല്ല താലിബാനു മായി സന്ധിചെയ്തത്. സമാധാനക്കരാര്‍ വഴി താലിബാന്റെ ശക്തികൂട്ടുകയാണ് അമേരിക്ക ചെയ്തത്. അമേരിക്കന്‍ സൈന്യം പിന്മാറാനുള്ള തിയതി ആദ്യം പ്രഖ്യാപിക്കരുതായിരുന്നു. മറിച്ച്‌ ആഗോളതലത്തില്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച്‌ അല്‍ഖ്വയ്ദാ ബന്ധം ഇല്ലാതാക്കലായിരുന്ന ആദ്യം ചെയ്യേണ്ടിയുരുന്നതെന്നും ജനറല്‍ മെക്കന്‍സി പറഞ്ഞു.

സമാധാന ചര്‍ച്ചകളൊന്നും താലിബാന്റെ ഭീകരബന്ധം പുറത്തുകൊണ്ടുവന്നില്ല. ഭരണകൂട ത്തിനെതിരെ താലിബാന്‍ നടത്തുന്നത് കേവലം ചെറുത്തുനില്‍പ്പായി അമേരിക്ക കണ്ടു. ബൈഡന്‍ ഭരണത്തിലേറിയ ഉടനെ സൈനിക പിന്മാറ്റം മെയ് മാസം എന്ന് തീരുമാനി ച്ചത് ഏപ്രില്‍ എന്നാക്കി മാറ്റിയതും താലിബാന് മുന്നേറാനുള്ള അവസരമായി. താലിബാനു മായി നടത്തിയ സമാധാന നീക്കങ്ങള്‍ വലിയ അബദ്ധമായെന്നും സൈനിക മേധാവിമാര്‍ ഏകസ്വരത്തില്‍ പറഞ്ഞു. ആംഡ് സര്‍വ്വീസ് കമ്മറ്റിയുടെ സെനറ്റ് സമിതിക്ക് മുമ്ബാകെയാണ് അമേരിക്കന്‍ സൈനിക മേധാവിമാരും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും 20 വര്‍ഷത്തെ അമേരിക്കന്‍ സൈനിക മുന്നേറ്റം വിശദീകരിച്ചത്.

ജൂലൈ പകുതി മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളും കാബൂള്‍ വിമാനത്താവളത്തിലെ മരണങ്ങളും വിശദീകരിച്ചു. ചാവേര്‍ ആക്രമണത്തില്‍ 182പേര്‍ കൊല്ലപ്പെട്ട സംഭവങ്ങളും സൈനിക മേധാവികള്‍ ധരിപ്പിച്ചു. 2500 സൈനികരെയെങ്കിലും നിലനിര്‍ത്തണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം ഭരണകൂടം ചെവികൊണ്ടില്ലെന്നും ജനറല്‍ മക്കന്‍സി പറഞ്ഞു. അമേരിക്കന്‍ പൗരന്മാരെ രക്ഷപെടുത്തികൊണ്ടുവരിക എന്നത് അല്‍ഖ്വയ്ദ താലിബാ നോടൊപ്പം ചേര്‍ന്നതോടെ ഏറെ അപകടരമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ജനറല്‍ മിലെ ചൂണ്ടിക്കാട്ടി.

Related News