Loading ...

Home National

ആര്‍.എസ്.എസിന്‍റെ വരുമാന സ്രോതസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി

നാഗ്പൂര്‍: ആര്‍.എസ്.എസിന്‍റെ വരുമാന സ്രോതസില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. നാഗ്പൂര്‍ സ്വദേശി‍യും ആക്ടിവിസ്റ്റുമായ മൊഹ് നിഷ് ജബല്‍പുരെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും പരാതി നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ കോടികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആര്‍.എസ്.എസിന്‍റെ അവകാശവാദത്തിന് പിന്നാലെ‍യാണ് പരാതി നല്‍കിയത്.

ആര്‍.എസ്.എസിന്‍റെ വരുമാന സ്രോതസിനെതിരെ മൊഹ് നിഷ് ജപല്‍പുരെ ലോക്കല്‍ ചാരിറ്റി കമീഷണര്‍ക്കും മുഖ്യമന്ത്രിക്കും നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍, ആര്‍.എസ്.എസ് രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്നും അതിനാല്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നും ചാരിറ്റി കമീഷണര്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയെയും ആദായനികുതി വകുപ്പിനെയും ജപല്‍പുരെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു കോടി പേര്‍ക്ക് റേഷന്‍ നല്‍കിയെന്നും ഏഴു കോടി പേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തെന്നുമാണ് ആര്‍.എസ്.എസിന്‍റെ അവകാശവാദം. കൂടാതെ, 2020 മാര്‍ച്ച്‌, മെയ് മാസങ്ങളില്‍ 2.7 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്ബത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ ചെയ്തെന്നും പറയുന്നു. മഹാമാരി കാലത്ത് ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത സംഘടനക്ക് എങ്ങനെ ധനസമാഹരണം നടത്താന്‍ സാധിക്കുമെന്ന് ജപല്‍പുരെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയില്‍ സമന്‍സ് ലഭിക്കുമ്ബോള്‍ പ്രതികരിക്കാമെന്നും രാജ്യത്തെ നിയമത്തില്‍ വിശ്വസിക്കുന്നതായും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് അരവിന്ദ് കുക്ഡെ പ്രതികരിച്ചു.

Related News