Loading ...

Home National

യു.പി സര്‍ക്കാര്‍ സ്​കൂളില്‍ ദലിത്​ വിദ്യാര്‍ഥികള്‍ക്ക്​ ഉച്ചഭക്ഷണത്തിന്​ പ്രത്യേക നിര; പ്രധാനാധ്യാപകനെതിരെ കേസ്​

അമേത്തി: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്​കൂളില്‍ ദലിത്​ വിദ്യാര്‍ഥികളോട്​ കടുത്ത ജാതി വിവേചനം. ഉച്ചഭക്ഷണത്തിന്​ ദലിത്​ വിദ്യാര്‍ഥികള്‍ പ്രത്യേക വരിയില്‍നില്‍ക്കണം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം വരിനില്‍ക്കാനോ ഭക്ഷണം വാങ്ങി കഴിക്കാനോ ദലിത്​ വിദ്യാര്‍ഥികളെ അനുവദിക്കില്ല.

സംഭവത്തില്‍ പ്രൈമറി സ്​കൂള്‍ പ്രധാനാധ്യാപകനെതിരെ കേസെടുത്തു. സംഗ്രാംപൂര്‍ പ്രദേശത്തെ ഗഡേരി പ്രൈമറി സ്​കൂള്‍ പ്രധാനാധ്യാപകനായ കുസും സോണിക്കെതിരെയാണ്​ എഫ്.ഐ.ആര്‍. എസ്​.സി/എസ്​.ടി നിയമപ്രകാരമാണ്​ കേസെടുത്തതെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ അരുണ്‍ കുമാര്‍ അറിയിച്ചു.

കൂടാതെ പ്രധാനാധ്യാപകനെ സസ്​പെന്‍ഡ്​ ചെയ്യാനും ശിക്ഷ അധികാരിയോട് അന്വേഷണ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. ജാതി അടിസ്​ഥാനത്തില്‍ കുട്ടികളില്‍ വിവേചനം സൃഷ്​ടിക്കാന്‍ ശ്രമിച്ചതിനെതിരെയാണ്​ നടപടി.

നേരത്തേ യു.പിയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്​കൂളില്‍ എസ്​.സി/എസ്​.ടി വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രം മാറ്റിവെക്കുകയും കുട്ടികളോട്​ സ്വയം പാത്രം കഴുകാന്‍ നിര്‍ദേശിക്കുകയും ചെയ്​തതിന്​ പ്രധാനാധ്യാപകനെ സസ്​പെന്‍ഡ്​ ചെയ്​തിരുന്നു.

Related News