Loading ...

Home National

കര്‍ഷകസമരം; റോഡ്​ അനന്തമായി അടച്ചിടാനാവില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ റോഡ്​ അടക്കലില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ സുപ്രീംകോടതി. ഇതിനെതിരെ വാക്കാല്‍ പരാമര്‍ശവും കോടതി നടത്തി. കേന്ദ്രസര്‍ക്കാറിന്‍റെ വിവാദമായ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ്​ റോഡുകള്‍ അടച്ചത്​.നോയിഡ സ്വദേശിയായ മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹരജി പരിഗണിക്കു​േമ്ബാഴാണ്​ സുപ്രീംകോടതി പരാമര്‍ശം. റോഡ്​ അടച്ചതിനാല്‍ യാത്ര വൈകുന്നുവെന്നായിരുന്നു മോണിക്കയുടെ പരാതി. ജസ്റ്റിസ്​ സഞ്​ജയ്​ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. റോഡുകള്‍ അനന്തമായി അടച്ചിടാനാവില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശ്​നങ്ങള്‍ കോടതിയിലോ പാര്‍ലമെന്‍റി​ലെ ചര്‍ച്ചകളിലൂടെയോ പരിഹരിക്കണമെന്നും കോടതി വ്യക്​തമാക്കി.കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌​ ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സിമിതിയെ നിയോഗിച്ചിട്ടു​ണ്ടെന്ന്​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷഹീന്‍ബാഗ്​ പ്രക്ഷോഭസമയത്തും സുപ്രീംകോടതി സമാനനിരീക്ഷണം നടത്തിയിരുന്നു.

Related News