Loading ...

Home Kerala

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനഹായം നിശ്ചയിക്കാന്‍ ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജില്ല കലക്ടര്‍ ഉള്‍പ്പെട്ട സമിതിയാണ് കോവിഡ് മരണങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക. നേരത്തെ രേഖപ്പെടുത്താത്ത മരണങ്ങള്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പ് വിതരണ ചെയ്യുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.


ധനസഹായം ലഭിക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

മരിച്ചവരുടെ ബന്ധുക്കള്‍ രേഖാമൂലം ആദ്യം ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. കേന്ദ്ര സര്‍ക്കാരിന്‍റെ മാനദണ്ഡം പരിശോധിച്ച്‌ കോവിഡ് മരണമാണോയെന്ന് ഈ കമ്മിറ്റിയാണ് തീരുമാനിക്കുക. ഇതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റിന്‍റെ നമ്ബര്‍ ഉള്‍പ്പെടുത്തി, സര്‍ക്കാരിന്‍റെ ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച്‌ അപേക്ഷ സമര്‍പ്പിക്കണം. അടുത്ത മാസം 10 മുതല്‍ കോവിഡ് ധനസഹായത്തിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങും. എല്ലാ രേഖകളും പ്രത്യേകസമിതി പരിശോധിച്ച ശേഷമായിരിക്കും കോവിഡ് മരണം തീരുമാനിക്കുക. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് വിതരണം ചെയ്യുന്നത്. കോവിഡ് പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളെയും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. കോവിഡ് ബാധിച്ച ശേഷം ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് നേരത്തേ സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിനുപുറമേ നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളും പുതുതായി വരുന്ന പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും.

Related News