Loading ...

Home Education

സ്‌കൂള്‍ തുറക്കല്‍; ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കില്ല. ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടെന്നാണ് സര്‍ക്കാര്‍ അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനമായത്. വിശദമായ മാര്‍ഗരേഖ ഒക്‌ടോബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. ഇതോടെ ചെറിയ കുട്ടികളെയും ആരോഗ്യ പ്രശ്‌നമുള്ളവരേയും സ്‌കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി. സ്‌കൂള്‍ തുറക്കുന്നതിലെ ജില്ലാ തലത്തിലുള്ള ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്ക് ആയിരിക്കും. യോഗങ്ങള്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂളുകളില്‍ ജാഗ്രതാ സമിതി ഉണ്ടായിരിക്കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണം. അധ്യാപക സംഘടന ഇതിന് മുന്‍കൈയെടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശം വന്നു.

Related News