Loading ...

Home International

ഷോപ്പിങ് മാളില്‍ തീപിടിത്തം; 37 മരണം

മനില: ഫിലിപ്പിന്‍സിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. തെക്കന്‍ ഫിലിപ്പിന്‍സ് നഗരമായ ദവാഒയിലെ എന്‍.സി.സി ഷോപ്പിങ് മാളിലാണ് സംഭവം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.നിരവധി തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന നടത്തി വരികയാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല.വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയുടെ തെക്ക് കിഴക്കായി 800 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ദവാഒ.

Related News