Loading ...

Home Kerala

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​വാ​ദ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി

ക​ണ്ണൂ​ര്‍: വി​വാ​ദ​മാ​യ പി​ജി സി​ല​ബ​സി​ല്‍ മാ​റ്റം വ​രു​ത്തി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല. പു​തു​താ​യി തു​ട​ങ്ങി​യ പി​ജി ഗ​വേ​ണ​ന്‍​സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്സ് മൂ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ സി​ല​ബ​സി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. ആ​ര്‍​എ​സ്‌എ​സ് സൈ​ദ്ധാ​ന്തി​ക​രാ​യ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ, ബ​ല്‍​രാ​ജ് മ​ദോ​ക് എ​ന്നി​വ​രു​ടെ പു​സ്ത​ക​ങ്ങ​ള്‍ സി​ല​ബ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ഗോ​ള്‍​വാ​ള്‍​ക്ക​ര്‍, സ​വ​ര്‍​ക്ക​ര്‍ എ​ന്നി​വ​രു​ടെ കൃ​തി​ക​ള്‍ വി​മ​ര്‍​ശ​ന​വി​ധേ​യ​മാ​ക്കി പ​ഠി​പ്പി​ക്കും.

ഗാ​ന്ധി​യ​ന്‍, ഇ​സ്‌​ലാ​മി​ക്, സോ​ഷ്യ​ലി​സ്റ്റ് ധാ​ര​ക​ളും ഉ​ള്‍​പ്പെ​ടു​ത്തും. പു​തു​ക്കി​യ സി​ല​ബ​സി​ന് സ​ര്‍​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി. വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സാ​ണ് പു​തി​യ സി​ല​ബ​സ് ത​യാ​റാ​ക്കി​യ​ത്.

ആ​ര്‍​എ​സ്‌എ​സ് സൈ​ദ്ധാ​ന്തി​ക​നാ​യ എം.​എ​സ്. ഗോ​ള്‍​വാ​ള്‍​ക്ക​ര്‍ എ​ഴു​തി​യ ബ​ഞ്ച് ഓ​ഫ് തോ​ട്ട്സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​വ്ര ഹി​ന്ദു​ത്വ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണ് വ​ന്‍ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. വി.​ഡി.​സ​വ​ര്‍​ക്ക​ര്‍, ബ​ല്‍​രാ​ജ് മ​ധോ​ക്ക്, ദീ​ന്‍​ദ​യാ​ല്‍ ഉ​പാ​ധ്യാ​യ എ​ന്നി​വ​രു​ടെ പു​സ്ത​ക​ങ്ങ​ളും സി​ല​ബ​സി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തോ​ടെ സി​ല​ബ​സി​ല്‍ അ​പാ​ക​ത​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് മേ​ധാ​വി യു.​പ​വി​ത്ര​ന്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് മേ​ധാ​വി​യാ​യി​രു​ന്ന ജെ.​പ്ര​ഭാ​ഷ് എ​ന്നി​വ​രാ​ണ് സി​ല​ബ​സ് പ​രി​ശോ​ധി​ച്ച​ത്.

Related News