Loading ...

Home International

ഫുമിയോ കിഷിദ ജപ്പാ​ന്‍ പ്രധാനമന്ത്രി

ടോക്യോ: ലിബറല്‍ ഡെമോക്രാറ്റിക്​ പാര്‍ട്ടി (എല്‍.ഡി.പി) നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ​ ഫു​മിയോ കിഷിദ ജപ്പാ​െന്‍റ പുതിയ പ്രധാനമ​ന്ത്രിയാകും. ഒരു വര്‍ഷത്തെ ഭരണത്തിനു ശേഷം യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണിത്​.സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ജനപ്രിയനായിരുന്ന എതിര്‍സ്ഥാനാര്‍ഥി ടാരോ കൊനോയെ പിന്തള്ളിയാണ്​ കിഷിദ അധികാരത്തിലെത്തുന്നത്​. പാര്‍ലമെന്‍റില്‍ നടന്ന വോ​ട്ടെടുപ്പില്‍ 64കാരനായ കിഷിദക്ക്​ 257 വോട്ടുകള്‍​ ലഭിച്ചു​. 2020 ​ല്‍ നടന്ന സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ഇദ്ദേഹം സുഗയോട്​ പരാജയപ്പെട്ടിരുന്നു. 2012-17 കാലയളവില്‍​ വിദേശകാര്യമന്ത്രിയായും എല്‍.ഡി.പി നേതാവായും പ്രവര്‍ത്തിച്ചു.അടുത്ത തിങ്കളാഴ്​ച പാര്‍ലമെന്‍റില്‍ വെച്ച്‌​ അദ്ദേഹത്തെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. നവംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.കോവിഡിനു ശേഷം രാജ്യത്തെ സമ്ബദ്​ വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക എന്നിവയും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്​.

Related News