Loading ...

Home International

തുനീഷ്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ റമദാന്‍

തുനിസ്​: തുനീഷ്യയുടെ പ്രധാനമന്ത്രിയായി നുജ്​ല ബൂദന്‍ റമദാനെ പ്രസിഡന്‍റ്​ കൈസ്​ സഈദ്​ നിയമിച്ചു. ലോകബാങ്കിനു വേണ്ടി സേവനമനുഷ്​ടിച്ച യൂനിവേഴ്​സിറ്റി പ്രഫസറായ എന്‍ജിനീയര്‍ ഇതോടെ രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയാകും. എത്രയും പെ​ട്ടെന്ന്​ സര്‍ക്കാര്‍ രൂപവത്​കരിക്കാന്‍ കൈസ്​ റമദാനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകു​േമ്ബാഴാണ്​ രാജ്യത്തെ നയിക്കാനുള്ള ചുമതല റമദാനിലെത്തുന്നത്​. കഴിഞ്ഞ ജൂലൈയില്‍ കൈസ്​ പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്‍റ്​ പിരിച്ചുവിടുകയും ചെയ്​തിരുന്നു. തുടര്‍ന്ന്​ പുതിയ സര്‍ക്കാര്‍ രൂപവത്​കരിക്കാന്‍ ഇദ്ദേഹത്തിനുമേല്‍ അന്താരാഷ്​ട്രതലത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നു.
അഴിമതിമുക്​തമായ, എല്ലാതരത്തിലുമുള്ളവരെ ഉള്‍ക്കൊള്ളുന്ന സര്‍ക്കാരായിരിക്കും രൂപീകരിക്കുക. ഒരുവനിത​െയ പ്രധാനമന്ത്രിയാക്കിയത്​ രാജ്യത്തിന്​ ബുഹമതിയാണെന്നും സഈദ്​ പറഞ്ഞു. ഏകാധിപതി സൈനുല്‍ ബിന്‍ ആബിദി​െന്‍റ പതനശേഷം തുനീഷ്യ ഭരിക്കുന്ന 10ാമത്തെ പ്രധാനമന്ത്രിയാണ്​ ​റമദാ​ന്‍. പ്രധാനമന്ത്രിയെ നിയമിച്ചെങ്കിലും തന്ത്രപ്രധാന അധികാരങ്ങള്‍ സഈദിന്​ തന്നെയാണ്​.

Related News