Loading ...

Home USA

ടെ​ക്സ​സി​ല്‍ വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ര്‍ നാ​ലി​ന്

ഓ​സ്റ്റി​ന്‍: സം​സ്ഥാ​ന​ത്ത് ന​വം​ബ​ര്‍ ര​ണ്ടി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള തീ​യ​തി ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് അ​വ​സാ​നി​ക്കും. മെ​യ്ല്‍ ഇ​ന്‍ ബാ​ല​റ്റി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ര്‍ 22 ആ​ണ്. ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ 29 വ​രെ​യാ​ണ് ഏ​ര്‍​ലി വോ​ട്ടിം​ഗ് ന​ട​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​ന്‍റെ മു​പ്പ​തു ദി​വ​സം മു​ന്പാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ മെ​യി​ല്‍ വ​ഴി​യോ, കൗ​ണ്ടി വോ​ട്ട​ര്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ല്‍ നി​ന്നോ, പോ​സ്റ്റ് ഓ​ഫീ​സ്, ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ള്‍, ഹൈ​സ്ക്കൂ​ളു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നോ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ നാ​ലി​നു മു​ന്‍​പ് ല​ഭി​ച്ചി​രി​ക്ക​ണം. മെ​യി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​വ​രു​ടെ യോ​ഗ്യ​ത 65 വ​യ​സ്‌​സി​നു മു​ക​ളി​ലോ, രോ​ഗി​ക​ളോ, അം​ഗ​ഹീ​ന​രോ, രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള​വ​രോ, ജ​യി​ലി​ല്‍ ക​ഴി​യു​ന്ന വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രോ ആ​യി​രി​ക്ക​ണം.

ടെ​ക്സ​സി​ല്‍ നി​ര​വ​ധി പേ​രാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തി​യ​താ​യി പേ​ര്‍ ചേ​ര്‍​ക്കാ​നു​ള്ള​ത്. അ​മേ​രി​ക്ക​ന്‍ പൗ​രന്മാ​ര്‍​ക്ക് മാ​ത്ര​മാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി, ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര്‍ ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ​പ്ര​യ​ത്ന​ത്തി​ലാ​ണ്.

Related News