Loading ...

Home National

ഇ​ന്ത്യ​യെ ആക്രമിക്കാന്‍ പാക്ക് സൈ​ന്യം പ​രി​ശീ​ല​നം ന​ല്‍​കിയെന്ന് അ​തി​ര്‍​ത്തി​യി​ല്‍ പി​ടി​യി​ലാ​യ ഭീ​ക​ര​ന്‍

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പാ​ക് സൈ​ന്യം പ​രി​ശീ​ല​നം ന​ല്‍​കി​യെന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി അ​തി​ര്‍​ത്തി​യി​ല്‍ പി​ടി​യി​ലാ​യ പാ​ക് ഭീ​ക​ര​ന്‍ .ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കാ​ന്‍ പാ​ക് സൈ​ന്യ​വും ഐ​എ​സ്‌ഐ​യും പ​രി​ശീ​ല​നം ന​ല്‍​കിയതായും സെ​പ്റ്റം​ബ​ര്‍ 13ന് ​അ​തി​ര്‍​ത്തി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് നി​ര്‍​ദേ​ശം ല​ഭി​ച്ച​തെ​ന്നും ഭീ​ക​ര​ന്‍ വെ​ളി​പ്പെ​ടു​ത്തി. ഭീ​ക​ര​ന്‍റെ ചിത്രവും കു​റ്റ​സ​മ്മ​ത​വും ഇ​ന്ത്യ​ന്‍ സൈ​ന്യ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. പാ​ക്കി​സ്ഥാ​നി​ലെ ഒ​കാ​ര ജി​ല്ല​ക്കാ​ര​നാ​യ അ​ലി ബാ​ബ​ര്‍ (19) ആ​ണ് പി​ടി​യി​ലാ​യ ല​ഷ്ക​ര്‍ ഭീ​ക​ര​ന്‍. ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ താ​നു​ള്‍​പ്പെ​ടെ ആ​റു ഭീ​ക​ര​രെ​യാ​ണ് പാ​ക് സൈ​ന്യം സ​ജ്ജ​മാ​ക്കി​യ​തെ​ന്നും ഇയാള്‍ വെളിപ്പെടുത്തി . കാ​ഷ്മീ​രി​ല്‍ മു​സ്‌​ലിം​ങ്ങ​ള്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ സൈ​ന്യം അ​തി​ക്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നും ഞാ​ന്‍ ക​ണ്ടി​ല്ല. ഇ​ന്ത്യ​ന്‍ സൈ​ന്യം ത​ന്നോ​ട് മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. പീ​ഡി​പ്പി​ക്കു​ക​യോ മ​ര്‍​ദി​ക്കു​ക​യോ ചെ​യ്തി​ല്ല. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും വീ​ഡി​യോ​യി​ല്‍ അലി ബാ​ബ​ര്‍ വ്യ​ക്ത​മാ​ക്കി.

Related News