Loading ...

Home International

ടിബറ്റ് മോഡലില്‍ അഫ്ഗാനില്‍ മുന്‍ ഭരണകര്‍ത്താക്കളുടെ പ്രവാസി ഭരണകൂടം; മുന്‍ വൈസ്പ്രസിഡന്റ് അമറുള്ള സലേ നയിക്കും

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യം വിട്ട നേതാക്കള്‍ ചേര്‍ന്ന് പ്രവാസി ഭരണകൂടം രൂപീകരിച്ചു. മുന്‍ വൈസ് പ്രസിഡന്റും പഞ്ചശിറില്‍ അവസാനം വരെ പോരാടിയ അമറുള്ള സലേയാണ് നേതൃത്വം നല്‍കുക. മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചു.

രാവിലെയാണ് നേതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് പ്രവാസി ഭരണകൂടം രൂപീകരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. എല്ലാത്തരത്തിലും അഫ്ഗാനിലെ ജനങ്ങളുടെ സംരക്ഷണത്തിനായി പുറമേ നിന്നും പോരാടുമെന്നും നേതാക്കള്‍ പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതാണ് ഞങ്ങളെ. എന്നാലിന്ന് സ്വന്തം നാട് ഒരു കൂട്ടം ഭീകരര്‍ അക്രമിച്ച്‌ കൈക്കലാക്കിയിരിക്കുന്നു. സ്വന്തം നാടിന്റെ മോചനത്തിനായി നാടിന് പുറത്തുനിന്നും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും നേതാക്കള്‍ പ്രഖ്യാപിച്ചു.

ഭരണകൂടങ്ങളുടെ മൂന്ന് സുപ്രധാനഘടകമായ ജനപ്രതിനിധി സഭ, നീതിന്യായ വിഭാഗം, ഭരണനിര്‍വ്വഹണ വിഭാഗം എന്നിവ ഉടന്‍ രൂപീകരിക്കപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചു. പുറമേ നിന്ന് ഭരിക്കുന്നതോടൊപ്പം പഞ്ചശിറില്‍ അഫ്ഗാന്‍ നേതാക്കള്‍ക്കൊപ്പം അവസാനം വരെ പോരാടിയ അഹമ്മദ് മസൂദിന്റെ വടക്കന്‍ സഖ്യത്തിന് പൂര്‍ണ്ണപിന്തുണയും ഭരണകൂടം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എല്ലാ അഫ്ഗാന്‍ എംബസികളും പ്രവാസി ഭരണകൂടകേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Related News