Loading ...

Home Gulf

സൗദിയിൽ പക്ഷിപ്പനി

റിയാദ്: സൌദി അറേബ്യയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. റിയാദിൽ 16000 താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (OIE) വെള്ളിയാഴ്ച പറഞ്ഞു.
തലസ്ഥാനത്ത് 14 പക്ഷികൾ രോഗം മൂലം ചത്തൊടുങ്ങി. രോഗം പടരുന്നത് തടയാൻ ബൾഗേറിയ പോലുളള രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഇറക്കുമതി സൌദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തി.
സമീപ വർഷങ്ങളിൽ ലോകത്തുടനീളമുള്ള നിരവധി രാജ്യങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു.പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ à´ªà´•àµà´·à´¿à´ªàµà´ªà´¨à´¿ അഥവാ H5N8  . ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന à´ˆ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും à´ˆ അസുഖമുണ്ടാവാൻ കാരണം.

Related News