Loading ...

Home Kerala

എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​ക​ണം; കെ​പി​സി​സി​യോ​ട് രാ​ഹു​ല്‍ ഗാ​ന്ധി

മ​ല​പ്പു​റം: എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച്‌ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ച്ച വി​മ​ര്‍​ശ​നം സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. രാ​വി​ലെ ക​രി​പ്പൂ​ര്‍ എ​ത്തി​യ രാ​ഹു​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി സം​സാ​രി​ച്ചു. നേ​തൃ​ത്വ​ത്തി​നെ​തി​രേ വി.​എം.​സു​ധീ​ര​നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​യ​ര്‍​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി. പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ലും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ രാ​ഹു​ല്‍ രാ​വി​ല​ത്തെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കാ​യി യാ​ത്ര തി​രി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നു​മാ​യി രാ​ഹു​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

രാ​ത്രി​യും സം​സ്ഥാ​ന​ത്ത് നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് ത​ങ്ങു​ന്ന രാ​ഹു​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

Related News