Loading ...

Home International

കോവിഡ് പ്രതിസന്ധി; സിംഗപ്പൂരില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഇടിവ്

സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ മൊത്തം ജനസംഖ്യ ഈ വര്‍ഷം ജൂണില്‍ 4.1 ശതമാനം കുറഞ്ഞ് 54.5 ലക്ഷമായി ചുരുങ്ങി. കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇവിടെ എത്തുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതാണ് കാരണം. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1970 ല്‍ സര്‍ക്കാര്‍ ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യ ആണിത്. പൗരന്മാരുടെ എണ്ണം 0.7 ശതമാനം കുറഞ്ഞ് 35 ലക്ഷമായി. 'പി.ആര്‍' കാരുടെ എണ്ണം 6.2 ശതമാനം കുറഞ്ഞ് 4.9 ലക്ഷം ആയി. യാത്രാ നിയന്ത്രണങ്ങളും അനിശ്ചിതത്വമുള്ള സാമ്ബത്തിക കാലാവസ്ഥ കാരണം തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് പ്രവാസികളെ പിന്നോട്ടടിച്ചത്. നാഷണല്‍ പോപ്പുലേഷന്‍ ആന്റ് ടാലന്റ് ഡിവിഷന്‍, വാര്‍ഷിക ജനസംഖ്യാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related News