Loading ...

Home USA

കുട്ടികള്‍ക്ക് ഉളള ഫൈസര്‍ വാക്‌സിന്‍ നവംബറിന് മുന്‍പ് ലഭ്യമായേക്കില്ല; യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍

വാഷിങ്ടണ്‍: കുട്ടികള്‍ക്കുളള ഫൈസര്‍ വാക്‌സിന്‍ നവംബറോടെ ലഭ്യമാക്കില്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. കുട്ടികള്‍ക്കുളള കൊറോണ വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച്‌ ഫൈസര്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 5 മുതല്‍ 11 വയസ്സുവരെയുളള കുട്ടികളില്‍ നടത്തിയ വാക്‌സിന്‍ സംബന്ധിച്ചുളള പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഹെല്‍ത്ത് റെഗുലേര്‍റ്റമാര്‍ക്ക് നല്‍കിയതായും കമ്ബനി അറിയിച്ചു. എന്നാല്‍ വരും ആഴ്ചകളില്‍ ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിന് എഫ്ഡിഎയില്‍ ഒരു അപേക്ഷ ഫയല്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. കമ്ബനി അതിന്റെ അപേക്ഷ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ യുഎസ് റെഗുലേറ്റര്‍മാരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും തെളിവുകള്‍ അവലോകനം ചെയ്യുകയും പൊതുയോഗങ്ങളില്‍ അവരുടെ ഉപദേശക സമിതികളുമായി കൂടിയാലോചിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി. 12 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് നിലവില്‍ ഫൈസര്‍ വാക്‌സിന്‍ ലഭ്യമായികൊണ്ടിരിക്കുന്നത്. 10 കോടി ആളുകള്‍ ഇത് പൂര്‍ണ്ണമായും സ്വീകരിച്ചിട്ടുണ്ടെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്റെ കുറഞ്ഞ ഡോസാണ് പരീക്ഷിക്കുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് നല്‍ക്കുന്ന അതെ വാക്‌സിന്‍ കുട്ടികളില്‍ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ അളവ് വികസിപ്പിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ പുതിയ വാക്‌സിന്‍ നിര്‍മ്മതാക്കളായ മോഡേണ കുട്ടികളില്‍ അതിന്റെ പരീക്ഷണം ആരംഭിച്ചതായും വര്‍ഷാവസാനം അത് നല്‍കി തുടങ്ങാന്‍ സാധിക്കുമെന്നും അറിയിച്ചു.

Related News