Loading ...

Home Kerala

കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാല്‍ സാംപിളില്‍ നിപ സാന്നിദ്ധ്യം; ആന്റിബോഡി കണ്ടെത്തി

കോഴിക്കോട്: വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം. കോഴിക്കോട് നിന്ന് സാമ്ബിള്‍ ശേഖരിച്ച വവ്വാലുകളിലാണ് നിപ സാന്നിദ്ധ്യം കണ്ടെത്തിയത്. രണ്ടിനം വവ്വാലുകളിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. നിപ വൈറസ് ഈ വവ്വാലുകളില്‍ ഉണ്ടായിരുന്നു എന്നതിനാലാണ് ഇവയില്‍ ആന്റിബോഡികള്‍ കാണപ്പെട്ടത്. വിഷയത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച്‌ കൂടുതല്‍ പഠനം ആവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലമാണ് പുറത്ത് വന്നത്. ഇനിയും ചില സാമ്ബിളുകളുടെ പരിശോധന ഫലം പുറത്ത് വരാനുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ടുകാരന്‍ നിപ ബാധിച്ച്‌ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്ബിളുകള്‍ ശേഖരിച്ചത്.

Related News