Loading ...

Home USA

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്‍ദ കരുത്താര്‍ജിക്കുമെന്ന് യു എസ് മുന്നറിയിപ്പ്

വാഷിംഗ്‍ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്‍ദ അതിവേഗം കരുത്താര്‍ജിക്കുമെന്ന് യു എസ് മുന്നറിയിപ്പ്. അമേരിക്കന്‍ സംയുക്ത സൈനിക മേധാവിയുടേതാണ് മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്‍ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി അമേരിക്കന്‍ സെനറ്റില്‍ പറഞ്ഞു. അഫ്ഗാനില്‍ കാല്‍ ലക്ഷം സൈനികരെ എങ്കിലും നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താന്‍ ആവശ്യപ്പെട്ടിരുന്നു. സമ്ബൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. താലിബാന്‍ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി പറഞ്ഞു.

Related News