Loading ...

Home Kerala

മോട്ടോര്‍വാഹന വകുപ്പിന് കീഴിലെ ഭൂരിഭാഗം സേവനങ്ങളും ഇനി ഓണ്‍ലൈനായി നടത്താം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം:മോട്ടോര്‍വാഹന വകുപ്പിന് കീഴിലെ 80 ശതമാനം സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈന്‍ ആവുകയാണ്. 36 സേവനങ്ങള്‍ ഓഫീസില്‍ എത്താതെ തന്നെ ഓണ്‍ലൈനായി നടത്താം. പുതുതായി 13 സേവനങ്ങള്‍ കൂടിയാണ് ഓണ്‍ലൈന്‍ ആക്കിയത്. എന്നാല്‍ ഡ്രൈവിംഗ് ടെസ്റ്റ്, ഹിയറിംഗ്, വാഹന പരിശോധന തുടങ്ങി നേരിട്ട് നടത്തേണ്ട കാര്യങ്ങള്‍ക്ക് നേരിട്ട് തന്നെ ഹാജരാകേണ്ടി വരും. 98 ശതമാനം വരെ ഫീസ് അടയ്ക്കുന്നതും ഓണ്‍ലൈന്‍ വഴിയാണ്. സേവനങ്ങളുടെയും കളക്ഷന്റെയും സ്ഥിതി വിവര കണക്കുകള്‍ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരിശോധിക്കാനാകും.

ഓണ്‍ലൈനാക്കിയ പ്രധാന സേവനങ്ങള്‍

1. ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ, ഫീസ് അടയ്ക്കല്‍, പരീക്ഷ, ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച്‌ കഴിഞ്ഞാല്‍ ഓണ്‍ലൈനിലൂടെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം

2. ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് അഡ്രസ് മാറ്റല്‍, ഫീസ് അടയ്ക്കല്‍, സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യല്‍ തുടങ്ങി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി

3. പുതിയ ലൈസന്‍സ് അപേക്ഷ, അഡീഷണല്‍ ക്ലാസ്, കാലാവധി കഴിഞ്ഞ് ഒര് വര്‍ഷത്തിലധികം കാലതാമസമുള്ള ലൈസന്‍സ് റീവാല്യുവേഷന്‍ അപേക്ഷ, ഫീസ് എന്നിവ ഓണ്‍ലൈന്‍ ആക്കി

4. ബോഡ് കെട്ടേണ്ടതായ അന്യസംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍, നമ്ബര്‍ റിസര്‍വേഷനാവശ്യമായ താല്‍ക്കാലിക രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവ ഓണ്‍ലൈനായി

5. ഫാക്ടറി നിര്‍മ്മിത ബോഡിയോട് കൂടിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍. വാഹനം ഹാജരാക്കേണ്ടതില്ല

6. കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റ്, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്, നാഷ്ണല്‍ പെര്‍മിറ്റ്, ഗുഡ്‌സ് പെര്‍മിറ്റ് എന്നിവ ഓണ്‍ലൈനില്‍ ലഭിക്കും

7. ഡ്രൈവിംഗ് സ്‌കൂള്‍ ലൈസന്‍സ്, ഡീലേര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പിയുസി സെന്റര്‍ ലൈസന്‍സ്.

8. വാഹനം കൈമാറ്റം രേഖപ്പെടുത്തല്‍, മേല്‍വിലാസം മാറ്റല്‍, ഹൈപ്പോതിക്കേഷന്‍ ഒഴിവാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷ.

9. ഹൈപ്പോതിക്കേഷന്‍ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട ഫിനാന്‍സ് സ്ഥാപനങ്ങള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വാഹനിലേക്ക് സമര്‍പ്പിക്കാനാകും

10. ഡ്രൈവിംഗ് ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍, ജി ഫോം എന്നിവ ഓണ്‍ലൈന്‍ ആക്കി.

11. ചെക്ക്‌പോസ്റ്റുകളിലേയ്ക്കുള്ള അപേക്ഷ ( അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും)

Related News