Loading ...

Home International

പ​രീ​ക്ഷി​ച്ച​ത് ഹൈ​പ്പ​ര്‍ സോ​ണി​ക് മി​സൈ​ല്‍; ആ​വ​നാ​ഴി നി​റ​ച്ച്‌ ഉ​ത്ത​ര കൊ​റി​യ

സീ​യൂ​ള്‍: ഉ​ത്ത​ര​കൊ​റി​യ ചൊ​വ്വാ​ഴ്ച പ​രീ​ക്ഷി​ച്ച​ത് ഹൈ​പ്പ​ര്‍​സോ​ണി​ക് മി​സൈ​ല്‍ ആ​യ ഹ്വാ​സോം​ഗ്-8 എ​ന്ന് റി​പ്പോ​ര്‍​ട്ട്. പു​തി​യ മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​മാ​യി​രു​ന്നെ​ന്നെ​ന്നും ഉ​ത്ത​ര കൊ​റി​യ അ​വ​കാ​ശ​പ്പെ​ട്ടു. ആ​ണ​വാ​യു​ധം വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ഹ്വാ​സോം​ഗ്-8 എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഉ​ത്ത​ര​കൊ​റി​യ ഈ​മാ​സം ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണി​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തെ സൈ​നി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പു​തി​യ മി​സൈ​ല്‍ എ​ന്നാ​ണ് സ്റ്റേ​റ്റ് മീ​ഡി​യ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.പ്യോം​ഗ്‌​യാം​ഗി​ല്‍ ആ‍​യു​ധ സാ​ങ്കേ​തി​ക​വി​ദ്യ വ​ള​രു​ന്ന​തി​ന്‍റെ മ​റ്റൊ​രു സൂ​ച​ന​യാ​ണ് ചൊ​വ്വാ​ഴ്ച​ത്തെ പ​രീ​ക്ഷ​ണ​ത്തെ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. ത​ങ്ങ​ള്‍​ക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നും പ​രീ​ക്ഷി​ക്കാ​നും ഉ​ത്പാ​ദി​പ്പി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ഉ​ത്ത​ര കൊ​റി​യ​ന്‍ അം​ബാ​സ​ഡ​ര്‍ പ​രീ​ക്ഷ​ണ​ത്തി​നു തൊ​ട്ടു​മു​ന്പാ​യി ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ പ​റ​ഞ്ഞ​ത്.

ഈ​മാ​സ​മാ​ദ്യം ഉ​ത്ത​ര​കൊ​റി​യ ക്രൂ​സ്, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ചി​രു​ന്നു. ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​നു യു​എ​ന്‍ വി​ല​ക്കു​ണ്ട്. ഇ​ത് മ​റി​ക​ട​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

Related News