Loading ...

Home Africa

നൈജീരിയയില്‍ ഗ്രാമപ്രദേശത്തുണ്ടായ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ലാഗോസ്: നൈജീരിയയിലെ വടക്കന്‍ ഗ്രാമപ്രദേശത്തുണ്ടായ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. കഡുനയിലെ കൗര കൗണ്‍സില്‍ മേഖലയില്‍ ഞായറാഴ്ചയാണ് സംഘര്‍ഷമുണ്ടായത്.കഡുനയുടെ വടക്കന്‍ മേഖലയിലുള്ള ഹൗസ -ഫുലാനി വംശജരും തെക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ വിഭാഗക്കാരും തമ്മില്‍ നിരന്തര സംഘര്‍ഷം തുടരുന്ന മേഖലയാണിത്. തോക്കുകളുമായി മഡാമായി ഗ്രാമത്തിലേക്ക് അക്രമികള്‍ സംഘടിച്ചെത്തുകയായിരുന്നു.ഫുലാനി വംശജരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ആഗസ്തില്‍ ഇവിടെ അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.

Related News