Loading ...

Home National

നിയന്ത്രണ രേഖയില്‍ സൈനികര്‍ക്ക്​ താമസകേന്ദ്രം പണിയല്‍ ഊര്‍ജിതമാക്കി​ ചൈന

ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നിട​യി​ല്‍, ചൈ​നീ​സ് പീ​പ്​​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി (പി.​എ​ല്‍.​എ) നി​യ​ന്ത്ര​ണ രേ​ഖ​ക്ക്​ സ​മീ​പം കൂ​ടു​ത​ല്‍ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വ​ഹ​ബ്​ സി​ല്‍​ഗ, ഷ​ങ്​​ല, ത​ഷി​ഗോ​ങ്, മാ​ന്‍​സ, ഹോ​ട്ട്​ സ്​​പ്രി​ങ്, ച​റു​പ്പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ചൈ​ന​യു​ടെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം.
കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ എ​ട്ടു​ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ സൈ​നി​ക​ര്‍​ക്കാ​യി ചൈ​ന അ​ന​ധി​കൃ​ത​മാ​യി താ​മ​സ കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ടൈം​സ്​ ഓ​ഫ്​ ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്നു. സി​ന്‍​ജ്യ​ങ്​​ പ്ര​വി​ശ്യ​ക്ക്​ 16,000 അ​ടി ഉ​യ​ര​ത്തി​ല്‍ ചൈ​ന രാ​ത്രി​യി​ല്‍ സൈ​നി​ക പ​രി​ശീ​ല​നം ന​ട​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.
കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പൂ​ര്‍​വ​സ്​​ഥി​തി​യി​ല്‍ മാ​റ്റം​വ​രു​ത്തു​ന്ന ചൈ​ന​യു​ടെ ഏ​ക​പ​ക്ഷീ​യ ശ്ര​മ​ങ്ങ​ളെ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ശ​ക്​​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​തി​നു​ശേ​ഷ​വും മേ​ഖ​ല​യി​ല്‍ സൈ​നി​ക സൗ​ക​ര്യ​വി​ക​സ​നം ചൈ​ന തു​ട​രു​ക​യാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും 50,000ത്തി​നും 60,000ത്തി​നും ഇ​ട​യി​ല്‍ സൈ​നി​ക​രെ സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ല്‍ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

Related News