Loading ...

Home National

മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളിലാണ് വര്‍ധന വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 20 പൈസ ഉയര്‍ന്ന് 101.39 രൂപയായി. ഡീസലിന് 25 പൈസ വര്‍ധിച്ച്‌ 89.57 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. മുംബൈയില്‍ പെട്രോളില്‍ 21 പൈസ ഉയര്‍ന്ന് 107.47 രൂപയും ഡീസലിന് 27 പൈസ വര്‍ധിച്ച്‌ 97.21 രൂപയിലുമെത്തി. കൊല്‍ക്കൊത്തയില്‍ പെട്രോള്‍ വില 25 പൈസ ഉയര്‍ന്ന് 101.87 രുപയും ഡീസല്‍ വില 25 പൈസ ഉയര്‍ന്ന് 92.67 രൂപയുമായി. ചെന്നൈയില്‍ 19 പൈസ വര്‍ധിച്ച്‌ പെട്രോളിന് 99.15 രൂപയും ഡീസലിന് 24 പൈസ ഉയര്‍ന്ന് 94.17 രൂപയുമായി.

Related News