Loading ...

Home International

രാഷ്‌ട്രീയ കരുക്കള്‍ നീക്കി ചൈന; തായ്‌വാന്‍ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിന്‍ പിംഗ്

ബിജീംഗ്: തായ്‌വാന്റെ സ്വാതന്ത്ര്യമോഹം തകര്‍ക്കാന്‍ രാഷ്‌ട്രീയ കരുക്കവുമായി ചൈന. പ്രതിപക്ഷ പാര്‍ട്ടി കുവോമിന്‍താംഗ് നേതാവ് എറിക് ചൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഷീ ജിന്‍ പിംഗ് സൂചന നല്‍കിയത്. 1992 കാലഘട്ടത്തില്‍ ചൈനീസ് ഭരണകൂടവുമായി സന്ധിയിലേര്‍പ്പെട്ട പാര്‍ട്ടി എന്ന നിലയിലാണ് കുവോമിന്‍താംഗ് നേതാക്കളെ ബീജിംഗ് പിന്തുണയ്‌ക്കുന്നത്.

നിലവിലെ ഭരണകക്ഷിയായ സായ് ഇംഗ് വെന്നിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(ഡിപിപി)യുടെ ബീജിംഗ് വിരുദ്ധ നയമാണ് നിലവിലെ സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമെന്ന പ്രചാരണം പ്രതിപക്ഷം ആരംഭിച്ചു കഴിഞ്ഞു. ഇരുരാജ്യത്തെ ജനങ്ങളും സമാധാന ജീവിതവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഭരണകക്ഷിയായ ഡിപിപി ആഗ്രഹിക്കുന്ന സമ്ബൂര്‍ണ്ണ സ്വാതന്ത്ര്യം നടക്കാത്ത സ്വപ്‌നമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

1992ല്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന കുവോമിന്‍താംഗ് നേതാക്കളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും തമ്മില്‍ "ഒരേ ഒരു ചൈന" നയം ഒപ്പുവെച്ചിരുന്നു. എന്നാല്‍ 2016ല്‍ ശക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ ഡിപിപി ചൈനയുടെ ഏകാധിപത്യ ശൈലികള്‍ ക്കെതിരെ വലിയ പ്രതിരോധമാണ് സൃഷ്ടിച്ചത്.

അതിര്‍ത്തിമേഖലയിലും വാണിജ്യരംഗത്തും ചൈനയുടെ പിടിച്ചെടുക്കല്‍ നയങ്ങളെ നേരിട്ട തായ് വാന്‍ കൊറോണ ഉദ്ഭവിച്ചത് ചൈനയില്‍ നിന്നു തന്നെയെന്ന് വിളിച്ചു പറഞ്ഞതോ ടെയാണ് അകല്‍ച്ച കൂടിയത്. തുടര്‍ന്ന് അമേരിക്കയുമായി പ്രതിരോധ വാണിജ്യ രംഗത്തു ണ്ടാക്കിയ പങ്കാളിത്തം തായ് വാനെ ചൈനയുടെ കടുത്ത ശത്രു എന്ന സാഹചര്യത്തി ലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ഡിപിപിയെ ഭരണത്തിലേറ്റിയത്.

Related News