Loading ...

Home Education

നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; നവംബര്‍ 30 വരെ അവസരം

തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളില്‍ 2021-22 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.

6 മുതല്‍ 12 വരെ ക്ലാസുകളില്‍ സിബിഎസ്‌ഇ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും അധ്യയനം നടക്കുക. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ താമസിച്ചായിരിക്കും പഠനം നടത്തുക.പഠനം,താമസം, , യൂണിഫോം,ഭക്ഷണം, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.ഓണ്‍ലൈനായി നവംബര്‍ 30വരെ അപേക്ഷ സമര്‍പ്പിക്കാം.

വിദ്യാര്‍ത്ഥിള്‍ക്ക് സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തില്‍ മാത്രമാണ് പ്രവേശനം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
http://navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ജവഹര്‍ നവോദയ വിദ്യാലയ ഒമ്ബതാം ക്ലാസ് പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം


ജവഹര്‍ നവോദയ വിദ്യാലയ ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നവോദയ വിദ്യാലയ സമിതിയാണ് അപേക്ഷ ക്ഷണിച്ചത്.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പ്രവേശന പരീക്ഷ 2022 ഏപ്രില്‍ 9 ന് നടക്കുക.രണ്ടര മണിക്കൂറായിരിക്കും പരീക്ഷ. ചോദ്യങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായിരിക്കും. പരീക്ഷ കേന്ദ്രങ്ങള്‍ പിന്നീട് അറയിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Atos Hiring | ഫ്രഞ്ച് IT കമ്ബനി അറ്റോസ് ഇന്ത്യയില്‍ 15,000 പേരെ നിയമിക്കുന്നു; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം


ഫ്രഞ്ച് ടെക്നോളജി കമ്ബനിയായ അറ്റോസ്, ഇന്ത്യയില്‍ വന്‍ റിക്രൂട്ടമെന്റ് നടത്താന്‍ ഒരുങ്ങുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 15,000 പേരെ അറ്റോസ് റിക്രൂട്ട് ചെയ്യും. രാജ്യത്ത് നിലവില്‍ 40,000 ജീവനക്കാരുള്ള കമ്ബനിയ്ക്ക്, ഈ പുതിയ മെഗാ റിക്രൂട്ട്മെന്റ് കൂടി ആകുമ്ബോള്‍ തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റായ atos.net ലൂടെ അപേക്ഷിക്കാം.

ഫ്രഞ്ച് ടെക്നോളജി കമ്ബനിയായ അറ്റോസ്, ഇന്ത്യയില്‍ വന്‍ റിക്രൂട്ടമെന്റ് നടത്താന്‍ ഒരുങ്ങുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 15,000 പേരെ അറ്റോസ് റിക്രൂട്ട് ചെയ്യും. രാജ്യത്ത് നിലവില്‍ 40,000 ജീവനക്കാരുള്ള കമ്ബനിയ്ക്ക്, ഈ പുതിയ മെഗാ റിക്രൂട്ട്മെന്റ് കൂടി ആകുമ്ബോള്‍ തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റായ atos.net ലൂടെ അപേക്ഷിക്കാം.

അറ്റോസ് റിക്രൂട്ട്മെന്റ് 2021: യോഗ്യതാ മാനദണ്ഡം

എഞ്ചിനീയറിംഗ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പശ്ചാത്തലമുള്ള പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റ് അവസരങ്ങളാണ് ഉണ്ടായിരിക്കുക. കമ്ബനി വ്യക്തമാക്കിയ യോഗ്യതാ മാനദണ്ഡമനുസരിച്ച്‌, 2021-ല്‍ പാസ്സാകുന്ന മുഴുവന്‍ സമയ ബിരുദധാരികള്‍ക്ക് റിക്രൂട്ട്മെന്റ് ഡ്രൈവിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിടെക്, കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇസിഇ, ഇഇഇ, ഇഇ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എംസിഎ ബിരുദം എന്നിവ ഉണ്ടായിരിക്കണം.

കൂടാതെ, എല്ലാ സെമസ്റ്ററിലും, ബിരുദത്തിലും, ബിരുദാനന്തര ബിരുദത്തിലും, 10 - 12 ക്ലാസുകളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 10 -ാം ക്ലാസ് മുതല്‍ ഏറ്റവും ഉയര്‍ന്ന യോഗ്യത വരെയുള്ള പഠനത്തില്‍ ഒരു വര്‍ഷത്തെ ഇളവ് മാത്രമാണ് കമ്ബനി അനുവദിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നല്ലരീതിയില്‍ എഴുത്താനും സംസാരിക്കാനും വൈദഗ്ധ്യവും ഉണ്ടായിരിക്കണം.

ഫ്രഞ്ച് കമ്ബനി ഇന്ത്യന്‍ സര്‍ക്കാറിന്റെ നാഷണല്‍ സൂപ്പര്‍കമ്ബ്യൂട്ടിംഗ് മിഷനുമായി സഹകരിക്കുകയും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്ബ്യൂട്ടറുകള്‍ പരീക്ഷിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അറ്റോസിന്റെ നിലവിലെ വരുമാനത്തിന്റെ മൂന്നിലൊന്നും ഇന്ത്യന്‍ വിപണിയില്‍ നിന്നാണ് ലഭിക്കുന്നത്.

മള്‍ട്ടിനാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) സേവനവും കണ്‍സള്‍ട്ടിംഗും നല്‍കുന്ന ഫ്രഞ്ച് കമ്ബനിയാണ്‌അറ്റോസ്. ലോകമെമ്ബാടുമുള്ള ഓഫീസുകളുള്ള അറ്റോസിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ബെസോണ്‍സ് ആണ്. ഹൈടെക് ഇടപാട് സേവനങ്ങള്‍, ഏകീകൃത ആശയവിനിമയങ്ങള്‍, ക്ലൗഡ്, വലിയ ഡാറ്റകള്‍, സൈബര്‍ സുരക്ഷ സേവനങ്ങള്‍ എന്നിവയിലാണ് കമ്ബനി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന അറ്റോസ്, അറ്റോസ്|സൈന്റല്‍, അറ്റോസ് കണ്‍സള്‍ട്ടിംഗ്, അറ്റോസ് ഹെല്‍ത്ത്കെയര്‍, അറ്റോസ് വേള്‍ഡ്ഗ്രിഡ്, ഗ്രൂപ്പ് ബുള്‍, ക്യനോപ്പി, യൂണിഫൈ എന്നീ ബ്രാന്‍ഡുകള്‍ അറ്റോസിന്റെ കീഴില്‍ വരുന്നവയാണ്.

Related News