Loading ...

Home Kerala

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഇത് പ്രകാരം ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്‍റെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു.എന്നാല്‍ തട്ടിപ്പ് മറച്ച്‌ വയ്ക്കാന്‍ ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു.

Related News