Loading ...

Home International

അഫ്ഗാനിലെ ക്രൂരതകള്‍;ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുന്നില്‍ പ്രതിഷേധവുമായി സ്ത്രീകള്‍


ന്യൂയോര്‍ക്: അഫ്ഗാനിലെ താലിബാന്‍ ഭീകരര്‍ നടത്തുന്ന ക്രൂരതകളെ അന്താരാഷ്‌ട്ര വേദികളിലെത്തിച്ച്‌ സ്ത്രീകള്‍. അഫ്ഗാനിലെ അക്രമങ്ങളും മനുഷ്യാവകാശ ലംഘന ങ്ങളുമാണ് സ്ത്രീകള്‍ പൊതുമദ്ധ്യത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ന്യൂയോര്‍ക്കിലെ ഐക്യ രാഷ്‌ട്രസഭ ആസ്ഥാനത്താണ് നൂറുകണക്കിന് പേരുടെ പ്രതിഷേധം നടന്നത്.

'ലോകത്തെ എല്ലാ മേഖലയിലേയും പകുതി ശക്തിയെന്നത് സ്ത്രീകളാണ്. അവരെ വീട്ട നകത്ത് തടവിലിടുക എന്നുവെച്ചാല്‍ അതിലും വലിയ മനുഷ്യാവകാശ ലംഘനമില്ല. ഒരിക്കലും അഫ്ഗാനിലെ സ്ത്രീകള്‍ നിരാശപ്പെടരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്.' അമേരിക്കയില്‍ താമസിക്കുന്ന ഫാത്തിമ റഹ്മതി പറഞ്ഞു.

ഐക്യരാഷ്‌ട്രസഭ അഫ്ഗാനിലെ സ്ഥിതി തിരിച്ചറിയണം. ലക്ഷക്കണക്കിന് സ്ത്രീകളാണ് സര്‍വ്വ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് വീട്ടിനകത്തായത്.കുട്ടികളും ദുരിതത്തിലാണ്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളും സ്ത്രീകള്‍ക്കായി നിലകൊള്ളണമെന്നും ഷക്കീല മുജാദാദി പറഞ്ഞു.

ഇരുപതുവര്‍ഷമായി വിദ്യാഭ്യാസം ,വാണിജ്യം, വ്യാപാരം, കലാസാംസ്‌ക്കാരികം, നീതി ന്യായം, കായികം അടക്കം എല്ലാ മേഖലകളിലും അഫ്ഗാനിലെ സ്ത്രീകള്‍ ഏറെ മുന്നേറി യിരുന്നു. എന്നാല്‍ താലിബാന്‍ ആഗസ്റ്റ് 15ന് ഭരണത്തിലേറിയതോടെയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും എടുത്തുകളഞ്ഞത്.

Related News