Loading ...

Home International

മുസ്ലീം വിശ്വാസികളില്‍ ചൈന നാസി മാതൃകയിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ് : നാസി ഡോക്ടര്‍മാരുടെ ക്രൂരമായ ഗവേഷണത്തിന് തുല്യമായ വിചിത്ര പരീക്ഷണങ്ങള്‍ ചൈന ഉയിഗൂര്‍ മുസ്ലീങ്ങളില്‍ നടത്തുന്നതായി റിപ്പോര്‍ട്ട് . കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ "റീ-എഡ്യൂക്കേഷന്‍ ക്യാമ്ബുകളിലുള്ള" തടവുകാരെയാണ് ഇത്തരത്തില്‍ ദുരൂഹമായ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നത് . ജീവിച്ചിരിക്കുമ്ബോള്‍ തന്നെ അവയവങ്ങള്‍ മുറിച്ചു മാറ്റുകയും, അവര്‍ക്ക് രഹസ്യ മരുന്നുകള്‍ കുത്തി വയ്‌ക്കുകയും ചെയ്യുന്നു.

ചൈനയിലെ ക്യാമ്ബുകളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോകുന്ന ഉയിഗുറുകള്‍ക്കും മറ്റ് രാഷ്‌ട്രീയ തടവുകാര്‍ക്കും ക്രൂരമായ പരീക്ഷണങ്ങളെയാണ് നേരിടേണ്ടി വരുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ സിഇഒ സച്ചാ ദേശ്മുഖ് പറഞ്ഞു .

കണക്കുകള്‍ പ്രകാരം, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങിലെ ഒരു ദശലക്ഷം മുതല്‍ രണ്ട് ദശലക്ഷം ആളുകള്‍ വരെ ബെയ്ജിംഗില്‍ തടവിലാക്കപ്പെട്ടു . നിര്‍ബന്ധിത വന്ധ്യംകരണവും തടവുകാര്‍ക്കിടയില്‍ നടത്തുന്നുണ്ട് . അത് കൂടാതെയാണ് തടവുകാരുടെ സമ്മതമില്ലാതെ മറ്റ് മെഡിക്കല്‍ പരീക്ഷണങ്ങളും നടത്തുന്നത്. ചില തടവുകാര്‍ക്ക് വാക്സിനേഷന്‍ കുത്തിവച്ചതായുള്ള റിപ്പോര്‍ട്ടുകളും സംശയം ജനിപ്പിക്കുന്നതാണേന്ന് ദേശ്മുഖ് പറഞ്ഞു.

ചൈനയുടെ പരീക്ഷണങ്ങള്‍ പരിശോധിക്കുന്നത് അസാധ്യമാണ്, കാരണം ചൈന അതീവ രഹസ്യസ്വഭാവമുള്ള ഏകാധിപത്യ രാജ്യമാണ് . സ്ഥിരീകരിക്കപ്പെട്ടാല്‍, ഇത് മനുഷ്യരാശിക്കെതിരായ നാസി കുറ്റകൃത്യങ്ങള്‍ക്ക് തുല്യമായ ക്രൂരതകളായിരിക്കും .

സിന്‍ജിയാങ്ങില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കണ്ടെത്താനുള്ള ശരിയായ മാര്‍ഗ്ഗം മനുഷ്യാവകാശ നിരീക്ഷകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുക എന്നതാണ്, തടവുകാരില്‍ രഹസ്യ കുത്തി വയ്പ്പ് നടത്തുന്നതായുമൊക്കെ, രക്തം എടുക്കുന്നതായുമൊക്കെ ചൈനയില്‍ നിന്ന് പലായനം ചെയ്ത തടവുകാരുടെ വെളിപ്പെടുത്തലും വന്നിട്ടുണ്ട്.

കുത്തിവയ്പ്പ് എന്താണെന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവ പ്രതിരോധ കുത്തിവയ്പ്പുകളാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും തടവുകാര്‍ പറയുന്നു . ചിലത് 10 മുതല്‍ 15 ദിവസത്തിനിടയില്‍ നല്‍കുന്ന കുത്തിവയ്പ്പുകളാണ് .തടവുകാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്ന് സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുമ്ബോള്‍, ചില തടവുകാരില്‍ നിരവധി തവണ കുത്തിവയ്പ്പ് നടത്തുന്നത് സംശയാസ്പദമാണ്. തങ്ങള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയതായും ,ഓരോ രണ്ടാഴ്ച കൂടുമ്ബോഴും ഗുളികകള്‍ കഴിക്കാന്‍ നല്‍കിയതായും രണ്ട് മൂന്ന് ആഴ്ച കൂടുമ്ബോള്‍ തടവുകാര്‍ക്ക് "നീല" ഗുളികകള്‍ നല്‍കാറുണ്ടെന്നും ചില തടവുകാര്‍ പറഞ്ഞു .

കുത്തിവയ്പ്പ് സ്വീകരിച്ച ചില തടവുകാര്‍ പറഞ്ഞത് മദ്യപിച്ചതായി തോന്നിയെന്നാണ്. കുട്ടികളില്‍ ചിലരുടെ ലിംഫ് നോഡുകള്‍ നീക്കം ചെയ്യുന്നു. നിര്‍ബന്ധിത വന്ധ്യംകരണം, ലൈംഗികാവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നിവയും തടവുകാര്‍ക്കിടയില്‍ നടക്കുന്നു.

ചില ചൈനീസ് ഡോക്ടര്‍മാര്‍ അനസ്തേഷ്യ ഇല്ലാതെ എല്ലുകളും പേശികളും നീക്കം ചെയ്യുകയോ രോഗികളുടെ തലയില്‍ ആവര്‍ത്തിച്ച്‌ അടിക്കുകയോ ചെയ്തു. ചില മുന്‍ തടവുകാരില്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ ഓര്‍മ്മക്കുറവ്, കാഴ്ച നഷ്ടം, ഉറക്കക്കുറവ് എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

Related News