Loading ...

Home Kerala

സിവില്‍ സര്‍വീസ്‌;മലയാളികള്‍ക്ക്‌ മിന്നുംവിജയം,തൃശൂര്‍ സ്വദേശിനി കെ. മീരയ്ക്ക്‌ ആറാം റാങ്ക്‌

തിരുവനന്തപുരം : സിവില്‍ സര്‍വീസ്‌ പട്ടികയില്‍ മലയാള നിറവ്‌. മികച്ച വിജയമാണ്‌ രാജ്യത്തെ പരമോന്നത പരീക്ഷയില്‍ മലയാളികള്‍ കാഴ്‌ചവച്ചത്‌. നാല്‍പ്പതിലധികം മലയാളികള്‍ വിജയിച്ചു. തൃശൂര്‍ സ്വദേശി കെ. മീര ആറാം റാങ്ക്‌ നേടിയ രാജ്യശ്രദ്ധയാകര്‍ഷിച്ചു. വിജയിച്ച മറ്റ്‌ മലയാളികള്‍ ചുവടെ, ബ്രാക്കറ്റില്‍ റാങ്ക്‌.

മിഥുന്‍ പ്രേംരാജ്‌ (12), കരിഷ്‌മ നായര്‍ (14), പി. ശ്രീജ (20), അപര്‍ണ രമേശ്‌ (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്‌. സുതന്‍ (57), എം.ബി. അപര്‍ണ (62), ധീന ദസ്‌തഗീര്‍ (63), പ്രസന്നകുമാര്‍ (100), ആര്യ ആര്‍.നായര്‍ (113), എസ്‌. മാലിനി (135), പി. ദേവി (143), ആനന്ദ്‌ ചന്ദ്രശേഖര്‍ (145), എ.ബി. ശില്‍പ്പ (147), പി.എം. മിന്നു (150), അന്‍ചു വില്‍സന്‍ (156), എസ്‌.എസ്‌. ശ്രീതു (163), കെ. പ്രസാദ്‌ കൃഷ്‌ണന്‍ (209), തസ്‌നി ഷാനവാസ്‌ (250), എ.എല്‍. രേഷ്‌മ (256), കെ. അര്‍ജുന്‍ (257), സി.ബി. റെക്‌സ്‌ (293), പി.ജെ. അലക്‌സ്‌ ഏബ്രഹാം (299), മെര്‍ലിന്‍ സി. ദാസ്‌ (307), ഒ.വി. ആല്‍ഫ്രഡ്‌ (310), എസ്‌. ഗൗതംരാജ്‌ (311), എസ്‌. ഗോകുല്‍ (357), എസ്‌. അനീസ്‌ (403),
പി. സിബിന്‍ (408), കെ.കെ. ഹരിപ്രസാദ്‌ (421), സാന്ദ്രാ സതീഷ്‌ (429), വി.എം. ജയകൃഷ്‌ണന്‍ (444), ശ്വേതാ കെ. സുഗതന്‍(456), സബീല്‍ പൂവക്കുണ്ടില്‍ (470), എ. അജേഷ്‌ (475), എസ്‌. അശ്വതി (481), പ്രെറ്റി എസ്‌. പ്രകാശ്‌ (485), നീന വിശ്വനാഥ്‌ (496), നിവേദിത രാജ്‌ (514), വി. അനഘ (528), മുഹമ്മദ്‌ സാഹിദ്‌ (597), അരുണ്‍ കെ.പവിത്രന്‍ (618).കോലഴി പോട്ടോരില്‍ കണ്ണമാട്ടില്‍ വീട്ടില്‍ ബില്‍ഡിങ്‌ കോണ്‍ട്രാക്‌ടറായ രാമദാസന്റേയും മുണ്ടത്തിക്കോട്‌ എന്‍.എസ്‌.എസ്‌. സ്‌കൂളിലെ അധ്യാപിക രാധികയുടേയും മകളാണ്‌ കെ. മീര. ബംഗളൂരുവില്‍ ജോലി ചെയ്‌തു കൊണ്ടിരുന്ന സമയത്താണ്‌ സിവില്‍ സര്‍വീസ്‌ പരീക്ഷ എഴുതണമെന്ന്‌ ആഗ്രഹം ഉദിക്കുന്നത്‌. അധ്യാപികയായ അമ്മയുടെ പ്രചോദനവും മീരയുടെ ആഗ്രത്തിന്‌ ദിശാബോധം നല്‍കി. നാലാം പരിശ്രമത്തിലാണ്‌ മീര റാങ്ക്‌ ഉറപ്പിച്ചത്‌.

തൃശൂര്‍ ഗവ. എന്‍ജിനീയറിങ്‌ കോളജ്‌ 2016 ബാച്ച്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയാണ്‌. വിവിധ കോളജുകളിലായിട്ടായിരുന്നു ഐ.എ.എസ്‌. കോച്ചിങ്‌. 2018ല്‍ തിരുവനന്തപുരത്താണ്‌ പരീക്ഷാ പരിശീലനം ആരംഭിച്ചത്‌. 2019 മുതല്‍ സ്വന്തമായി പഠിച്ചു. പരീക്ഷയുടെ അവസാന നാളുകളില്‍ മാത്രമാണ്‌ ദിവസവും ഏകദേശം ഒമ്ബത്‌ മണിക്കൂറോളം തുടര്‍ച്ചയായി പഠിച്ചതെന്ന്‌ മീര പറഞ്ഞു.

ബിഹാര്‍ സ്വദേശി ശുഭം കുമാറിന്‌ ഒന്നാം റാങ്ക്‌. ജാഗ്രതി അവസ്‌തി രണ്ടാം റാങ്ക്‌ സ്വന്തമാക്കിയപ്പോള്‍ അങ്കിത ജയിനാണു മൂന്നാം റാങ്ക്‌. ആദ്യ ആറ്‌ റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്‌. ആകെ 761 പേരാണ്‌ സിവില്‍ സര്‍വീസിനു യോഗ്യത നേടിയത്‌. ഒന്നാം റാങ്കുകാരനായ ശുഭം കുമാര്‍ മൂന്നാമത്തെ ശ്രമത്തിലാണ്‌ ആദ്യ റാങ്കിലെത്തിയത്‌. 2018-ല്‍ ആദ്യശ്രമത്തില്‍ വിജയിക്കാനായില്ല. 2019-ല്‍ പരീക്ഷാ കടമ്ബ കടന്ന കുമാറിന്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ അക്കൗണ്ട്‌സ് സര്‍വീസില്‍ (ഐ.ഡി.എ.എസ്‌) പ്രവേശനം ലഭിച്ചെങ്കിലും ഐ.എ.എസ്‌. സ്വപ്‌നം സാക്ഷാത്‌കരിക്കാനായി ഒരുവട്ടംകൂടി പരീക്ഷണം നടത്തുകയായിരുന്നു.

Related News