Loading ...

Home International

പെ​ഗാ​സ​സി​ന് ഇ​ര​യാ​യി ഫ്ര​ഞ്ച് മ​ന്ത്രി​മാ​രും

പാ​രീ​സ്: ഇ​സ്ര​യേ​ല്‍ ചാ​ര​സോ​ഫ്റ്റ്‌വെ​യ​റാ​യ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ന് ഇ​ര​യാ​യി ഫ്ര​ഞ്ച് മ​ന്ത്രി​മാ​രും. അ​ഞ്ച് മ​ന്ത്രി​മാ​രു​ടെ​യും പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ പെ​ഗാ​സ​സ് സ്പൈ​വെ​യ​ര്‍ ബാ​ധി​ച്ച​താ​യി ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച എ​എ​ഫ്പി​യോ​ട് പ​റ​ഞ്ഞു.

ഫോ​ണു​ക​ളില്‍ പെ​ഗാ​സ​സ് സോ​ഫ്റ്റ്‌വെ​യ​ര്‍ ഫ്ര​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. 2019ലും 2020​ലും നു​ഴ​ഞ്ഞു​ക​യ​റ്റം ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച്‌ ഒ​രു ഫോ​ണി​ന്‍റെ കാ​മ​റ​യും മൈ​ക്രോ​ഫോ​ണും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും. ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും.

പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​ത്തെ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ മൊ​ബൈ​ല്‍ ഫോ​ണും ന​മ്ബ​റും മാ​റ്റി​യി​രു​ന്നു. ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ന് വി​ധേ​യ​മാ​യ ലോ​ക​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​ക്രോ​ണി​ന്‍റെ ന​മ്ബ​റു​മു​ണ്ടെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച്‌ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ ചോ​ര്‍​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.ഇ​ന്ത്യ​യി​ല്‍ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.



Related News